Deshabhimani

യുഡിഎഫ്‌ സർക്കാരിന്റെ ജനദ്രോഹനയങ്ങൾ

എൽഡിഎഫ്‌ ജനകീയക്കൂട്ടായ്‌മയിൽ പ്രതിഷേധമിരന്പി

sathish

എൽഡിഎഫ്‌ വൈപ്പിൻ മണ്ഡലം കമ്മിറ്റി കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 03:58 AM | 2 min read

കൊച്ചി


യുഡിഎഫ്‌ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മകളിൽ പ്രതിഷേധമിരന്പി. എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്തു. സി എ ഷക്കീർ അധ്യക്ഷനായി.


മറ്റു മണ്ഡലങ്ങൾ, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ: കളമശേരി– സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ, പി കെ സുരേഷ്‌. വൈപ്പിൻ–സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, എൻ കെ ബാബു. കോതമംഗലം–സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, പി ടി ബെന്നി. തൃപ്പൂണിത്തുറ–സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, എ കെ സജീവൻ. കുന്നത്തുനാട്–സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ, കെ പി ഏലിയാസ്. മൂവാറ്റുപുഴ–സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ, ജോളി പൊട്ടയ്ക്കൽ. പെരുന്പാവൂർ–സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, പി കെ രാജീവ്.


പറവൂർ–സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, ടി വി നിധിൻ. തൃക്കാക്കര–കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ജില്ലാ പ്രസിഡന്റ്‌ ടി പി അബ്ദുൽ അസീസ്, എ ജി ഉദയകുമാർ. ആലുവ– സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, വി സലിം. പിറവം–സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം ദിനകരൻ, ജിൻസൺ വി പോൾ. അങ്കമാലി–കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ ടോമി കെ തോമസ്, ബെന്നി മൂഞ്ഞേലി. കൊച്ചി–ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, കെ ജെ മാക്സി.


rajeevയുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ എറണാകുളം ഹൈക്കോടതി ജങ്‌ഷനിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു


ഇത്രയധികം തുറന്നുകാട്ടപ്പെട്ട
മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല: പി രാജീവ്‌


കൊച്ചി


യുഡിഎഫ്‌ സർക്കാർ ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ പറഞ്ഞു. എൽഡിഎഫ്‌ എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ജനകീയ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയകാലംകൊണ്ട്‌ ഇത്രയധികം തുറന്നുകാട്ടപ്പെട്ട മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. കേരളത്തിൽ തീവിലക്കയറ്റമെന്നും സർക്കാർ ഇടപെടുന്നില്ലെന്നും മനോരമയ്‌ക്കുപോലും എഴുതേണ്ട സാഹചര്യമുണ്ടായി. സർവകലാശാലകളുടെ തലപ്പത്ത്‌ ആർഎസ്‌എസ്‌ നോമിനികളെ യുഡിഎഫ്‌ നിയമിക്കുകയാണ്‌. യുഡിഎഫ്‌– ബിജെപി ഡീലിന്റെ ഭാഗമാണിത്‌. ആറുമാസം പൂർത്തിയാക്കിയ സർക്കാരിനെതിരെ ബിജെപിക്ക്‌ പ്രതിഷേധമില്ലെന്നും പി രാജീവ്‌ പറഞ്ഞു.


c nഎൽഡിഎഫ് കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


കിഫ്ബിയെ തകർക്കുന്നത്‌ കമീഷൻ പറ്റാനാകാത്തതിനാൽ: സി എൻ മോഹനൻ


കളമശേരി കിഫ്ബിയിൽനിന്ന് മുഖ്യമന്ത്രി വി ഡി സതീശന് കമീഷൻ കൈപ്പറ്റാൻ സാഹചര്യമില്ലാത്തതിനാലാണ് കേരളത്തിൽ ഒരുലക്ഷം കോടിയുടെ വികസനം സാധ്യമാക്കിയ കിഫ്ബിയെ തകർത്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ പറഞ്ഞു. എൽഡിഎഫ് കളമശേരി മണ്ഡലം ജനകീയക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അമിതവിലയ്ക്ക് വൈദ്യുതി വാങ്ങാൻ ശ്രമിച്ചത് വൻ കൊള്ള ലക്ഷ്യമിട്ടാണ്. കൈക്കൂലിക്കേസിലും എംഡിഎംഎ കേസിലും പിടിയിലായത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണെന്നും സി എൻ മോഹനൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home