Deshabhimani

കുവൈത്തിലെ ഡ്രോൺ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

Abbas Aragchi.jpg
വെബ് ഡെസ്ക്

Published on Nov 27, 2026, 07:11 AM | 1 min read

തെഹ്റാൻ : കുവൈത്തിലെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങൾ യാതൊരു പങ്കുമില്ലെന്ന് ഇറാൻ. ആക്രമണം സംശയാസ്പദമാണെന്നും മറ്റൊരു യുദ്ധത്തിനുള്ള മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പറഞ്ഞു.


സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം കണ്ടെത്താൻ കുവൈത്തുമായും ഇറ്റലിയുമായും സഹകരിക്കാൻ ഇറാൻ തയ്യാറാണെന്നും അരാ​ഗ്ചി എക്സിൽ കുറിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രിയും ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായും നടത്തിയ പ്രത്യേക ടെലിഫോൺ സംഭാഷണങ്ങളിലാണ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണങ്ങൾ അരാഗ്ചി തള്ളിയത്.


ജർമ്മൻ പ്രതിരോധ കമ്പനിയായ റെയിൻമെറ്റലിന്റെ ഇറ്റാലിയൻ ഉപസ്ഥാപനമായ റെയിൻമെറ്റൽ ഇറ്റാലിയയിലെ ടെക്നീഷ്യൻമാരാണ് കൊല്ലപ്പെട്ട രണ്ട് ഇറ്റാലിയൻ പൗരന്മാർ. ആക്രമണത്തിൽ കുവൈത്ത് പൗരനും പാക്‌ പൗരനും പരിക്കേറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home