യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്‌ക്ക് സ്വീകരണം

കുവൈത്ത് സിറ്റി: മലങ്കര ഓർത്തഡോക-്‌സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ-്‌ക്ക് കുവൈത്തിൽ സ്വീകരണം നൽകി. സപ്തതി ആഘോഷിക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക-്‌സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ-്‌ക്കൽ, സഹവികാരി റവ. ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി ടിജു അലക-്‌സ് പോൾ, ആദ്യഫലപ്പെരുന്നാൾ ജനറൽ കൺവീനർ മാത്യൂസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇടവക ഭരണസമിതി അംഗങ്ങളും ആദ്യഫലപ്പെരുന്നാൾ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു.







0 comments