ad
Deshabhimani

ഡൽഹിയിൽ വിദ്യാർഥി– -യുവജന പ്രക്ഷോഭ വിജയം

ആവേശം ആഹ്ലാദം

DYFI-SFI

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജിവച്ചതിനെത്തുടര്‍ന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത്‌ നടത്തിയ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Jul 26, 2026, 02:37 AM | 1 min read

കൊച്ചി


കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐയുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി.


ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം നോർത്തിൽനിന്ന് ആരംഭിച്ച പ്രകടനം ഹൈക്കോടതി ജങ്ഷനിൽ അവസാനിച്ചു. തുടർന്ന് ചേർന്ന യോഗം ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി എസ് ഷിഫാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു.


എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ ആഹ്ലാദപ്രകടനം ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രതു കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എച്ച് -നന്ദകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം നാസിർ അബ്‌ദുള്‍റഹ്‌മാൻ - തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home