ad
Deshabhimani

കുടുംബശ്രീ വാർഷികം

Kudum
വെബ് ഡെസ്ക്

Published on Jul 26, 2026, 02:17 AM | 1 min read

ചെങ്ങന്നൂർ

തിരുവൻവണ്ടൂർ പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീയുടെ വാർഷികാഘോഷം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത രാജേഷ് അധ്യക്ഷയായി. സിഡിഎസ് വൈസ്ചെയർപേഴ്സൺ സന്ധ്യ രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സിഡിഎസ് മുൻ ചെയർപേഴ്സൺ ഗീത സദാനന്ദൻ, കവയിത്രി ഗീത രാമചന്ദ്രൻ, അങ്കണവാടി നിർമാണത്തിന് ഭൂമി നൽകിയ ശശീന്ദ്രൻ, കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധികൾ എന്നിവരെ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ കെ കെ എസ് കുറുപ്പ്‌, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഡി വിനോദ്കുമാർ, എസ് ബാലചന്ദ്രൻനായർ എന്നിവർ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ– ഓർഡിനേറ്റർ എസ് രഞ്‌ജിത്ത്, സിഡിഎസ് ചെയർപേഴ്സൺ പ്രിയ സാം, അമ്പിളി സജീവ്, ജോബി ജോസ്, സിൽബിമോൾ, കെ സി രാധാകൃഷ്‌ണൻനായർ, സജു ഇടക്കല്ലിൽ, ഉഷകുമാരി, പി ഐ ഷേർളി, രത്നമ്മ തെക്കേടത്ത്, അനു ആനന്ദ്, ഷൈനി തോമസ്, എം കെ ലിനു, പഞ്ചായത്ത്‌ സെക്രട്ടറി എ ഗോപൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി എസ് രാജേഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home