ഹെന്നി ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ചു

HENNY BABY
കളമശേരി
സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും കളമശേരി നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന ഹെന്നി ബേബിയുടെ നിര്യാണത്തിൽ കങ്ങരപ്പടിയിൽ അനുശോചനം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. തൃക്കാക്കര സഹകരണ ബാങ്ക് പ്രസിഡന്റ് സി എസ് എ കരീം അധ്യക്ഷനായി.
സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു. വിവിധ പാർടി നേതാക്കളായ സി കെ പരീത്, ടി വി അനിത, എം ബി ഷൈനി, പി വി രാജു, പി എം ഫൈസൽ, എസ് രമേശൻ, എ എം ജമാൽ, അബ്ദുൾ ജലീൽ, ബിന്ദു മനോഹരൻ, വി എ സക്കീർ ഹുസൈൻ, കെ ടി എൽദോ, പി എം മുജീബ് റഹ്മാൻ, കെ ടി മനോജ്, കെ ബി ബാബുരാജ്, കെ കെ ശശി തുടങ്ങിയവർ സംസാരിച്ചു.









0 comments