ad
Deshabhimani

"സ്വർണത്തിളക്ക’ത്തിൽ മടിക്കൈ മഴപ്പൊലിമ

പതിനൊന്നു വർഷംമുമ്പ് വയലിൽ കാണാതായി, തിരിച്ചുകിട്ടിയ സ്വർണതാലി മഴ ഉത്സവത്തിൽ കാഞ്ഞങ്ങാട്‌ 
നഗരസഭാ ചെയർമാൻ വി വി രമേശൻ ഉടമ കക്കാട്ടെ നളിനിക്ക്‌ കൈമാറുന്നു

പതിനൊന്നു വർഷംമുമ്പ് വയലിൽ കാണാതായി, തിരിച്ചുകിട്ടിയ സ്വർണതാലി മഴ ഉത്സവത്തിൽ കാഞ്ഞങ്ങാട്‌ 
നഗരസഭാ ചെയർമാൻ വി വി രമേശൻ ഉടമ കക്കാട്ടെ നളിനിക്ക്‌ കൈമാറുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 02:00 AM | 1 min read

മടിക്കൈ

നാടാകെ വയലിലിറങ്ങിയപ്പോൾ മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ ‘വയലോർമ്മ 2026’ നാട്ടുത്സവമായി. പന്ത്രണ്ടാം വാർഡിലെ കൂലോത്തുമഠം വടക്കേകണ്ടത്തിലാണ്‌ മഴ ഉത്സവം നടത്തിയത്‌. കുട്ടികളും പ്രായമായവരുമുൾപ്പെടെ പങ്കെടുത്തു. 11 വർഷം മുമ്പ് ഇതേ വയലിൽ തൊഴിലിനിടയിൽ നഷ്‌ടപ്പെട്ട കക്കാട്ടെ നളിനിയുടെ നഷ്ടപ്പെട്ട സ്വർണ്ണതാലിമാല തിരികെക്കിട്ടിയപ്പോൾ ‘സ്വർണത്തിളക്ക’ത്തിലായി മടിക്കൈ മഴപ്പൊലിമ. മഴ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ അടുക്കത്തുപറമ്പിലെ ഇന്ദിരയ്ക്കാണ്‌ താലിമാല ലഭിച്ചത്‌. അത് ചടങ്ങിൽ ഉടമയ്ക്ക് തിരിച്ചുനൽകി. മഴയുത്സവം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രകാശൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുജാത മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ്‌ പി വി ജ്യോതി വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, സ്ഥിരം സമിതി അധ്യക്ഷരായ എ രാജൻ, പി കുഞ്ഞികൃഷ്ണൻ, പി വി പത്മിനി, പഞ്ചായത്ത്‌ സെക്രട്ടറി കെ ബിജു, മെമ്പർ സെക്രട്ടറി ബാബു അപ്പിയാൽ, പൊതു പ്രവർത്തകൻ കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ഭാസ്‌കരൻ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ കെ ബി സീന നന്ദിയും പറഞ്ഞു. നാട്ടുകൂട്ടായ്മയുടെ ഭക്ഷണവിതരണവും നാടൻപാട്ടും മഴപ്പൊലിമയ്ക്ക് മിഴിവേകി. കുട്ടികളുടെയും മുതിർന്നവരുടെയും കൂട്ടായ്മയിൽ നടീൽ ഉത്സവം നടത്തി. ഓട്ടം, കമ്പവലി, താറാവ് പിടുത്തം തുടങ്ങിയ വയൽ മത്സരങ്ങളും നടത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home