ad
Deshabhimani

print edition അർജുനും പുറത്ത്‌ ; ചെസ്‌ ലോകകപ്പിലെ അവസാന ഇന്ത്യൻ താരവും തോറ്റു

Arjun Erigaisi Chess World Cup
വെബ് ഡെസ്ക്

Published on Nov 20, 2025, 12:00 AM | 1 min read


പനജി

ചെസ്‌ ലോകകപ്പിൽനിന്നും അവസാന ഇന്ത്യൻ താരവും പുറത്തായി. അർജുൻ എറിഗെയ്‌സി ടൈബ്രേക്കറിലേക്ക്‌ നീണ്ട ക്വാർട്ടറിൽ ചൈനയുടെ വെയി യിയോട്‌ തോറ്റു(2.5–1.5). ടൈബ്രേക്കറിലെ ആദ്യ കളി സമനിലയായപ്പോൾ രണ്ടാമത്തേത്‌ വെയി യി ജയിച്ചു. 24 ഇന്ത്യൻ താരങ്ങളാണ്‌ ലോകകപ്പിൽ പങ്കെടുത്തത്‌. നാളെ സെമിയിൽ വെയി യി റഷ്യയുടെ ആന്ദ്രേ എസിപെങ്കോയെ നേരിടും.


രണ്ടാം സെമി ഉസ്‌ബെക്‌ താരങ്ങൾ തമ്മിലാണ്‌. നോഡിർബെക്‌ യാകൂബോയേവ്‌ ജാവോഖിർ സിൻഡറോവിനെ നേരിടും.


ആന്ദ്രേ എസിപെങ്കോ ക്വാർട്ടറിൽ അമേരിക്കയുടെ സാം ഷാങ്ക്‌ലാൻഡിനെ ടൈബ്രേക്കറിൽ കീഴടക്കി(4–2). സിൻഡറോവിന്റെ വിജയം മെക്‌സിക്കോയുടെ ജോസ്‌ മാർടിനെസിനെതിരെയായിരുന്നു(3.5–2.5).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home