print edition ഹരികൃഷ്‌ണ പുറത്ത്

പനജി
ചെസ് ലോകകപ്പിൽ ഇന്ത്യയുടെ പി ഹരികൃഷ്‌ണ പ്രീക്വാർട്ടറിൽ പുറത്തായി. മെക്‌സിക്കോയുടെ ജോസ് മാർടിനെസിനോട് ടൈബ്രേക്കറിൽ തോറ്റു. രണ്ട് തവണ ജേതാവായ അമേരിക്കയുടെ ലെവൻ അരോണിയനെ തോൽപിച്ച് ക്വാർട്ടറിലെത്തിയ അർജുൻ എറിഗെയ്‌സിയാണ് ലോകകപ്പിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരം. ബാക്കി 23 പേരും പുറത്തായി.
പെറുവിൽ ജനിച്ച് കഴിഞ്ഞവർഷം മുതൽ മെക്‌സിക്കോയ്‌ക്കായി കളിക്കുന്ന മാർടിനെസിനെതിരെ ഹരികൃഷ്‌ണ പൊരുതി നോക്കി. ടൈബ്രേക്കറിൽ ആദ്യ രണ്ട് കളി സമനിലയായി. അടുത്ത രണ്ടെണ്ണത്തിൽ ആദ്യത്തേത് ജയിച്ച് മാർടിനെസ് പിടിമുറുക്കി. അടുത്തത് സമനിലയായതോടെ 3.5–2.5 വ്യത്യാസത്തിൽ ഇരുപത്താറുകാരൻ മുന്നേറി. സെമി ലക്ഷ്യമിട്ട് മാർടിനെസ് ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവിനെ നേരിടും.
ഇന്ന് നടക്കുന്ന ക്വാർട്ടറിൽ അർജുൻ എറിഗെയ്‌സി ചൈനയുടെ വെയി യിയോട് ഏറ്റുമുട്ടും. ഉസ്‌ബെക് താരം നോഡിർബെകിന് ജർമനിയുടെ അലക്‌സാണ്ടർ ഡോൺചെങ്കോയാണ് എതിരാളി. റഷ്യയുടെ ആന്ദ്രേ എസിപെങ്കോ അമേരിക്കയുടെ സാം ഷാങ്ക്‌ലാൻഡുമായി കളിക്കും.










0 comments