ബാഡ്‌മിന്റണിൽ വെങ്കലത്തിൽ മടക്കം; സെമിയിൽ ചൈനയോട് തോറ്റു

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ബാഡ്‌മിന്റൺ ടീം വെങ്കലവുമായി മടങ്ങി. സെമിയിൽ ചൈനയോട് 3–1ന് തോറ്റു. മലയാളികളായ എച്ച് എസ് പ്രണോയിയും എം ആർ അർജുനും ടീമിലുണ്ട്. കഴിഞ്ഞ പതിപ്പിൽ വെള്ളിയുണ്ടായിരുന്നു. സെമിയിൽ കടന്നതോടെ മെഡലുറപ്പിച്ച ഇന്ത്യക്ക് ചൈനീസ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഡബിൾസിൽ സാത്വിക്- സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം മാത്രമാണ് ജയിച്ചത്. ലിയാങ് വെയ്‌കെങ് –വാങ് ചാങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചു (21–11, 22–20).
സിംഗിൾസിൽ ലക്ഷ്യ സെൻ കടുത്ത പോരാട്ടത്തിൽ യുക്വി ഷിയോട് തോറ്റു (16–21, 18–21). ആയുഷ് ഷെട്ടി ഷിഫെങ് ലീയോടും കീഴടങ്ങി (19–21, 13–21). അവസാന ഡബിൾസിൽ ഹരിഹരൻ അംസകരുണനും മലയാളി എം ആർ അർജുനും ജയം നേടാനായില്ല. മൂന്ന് ഗെയിം പോരിൽ ജി തിങ് ഹെ–യി ലിയു സഖ്യം തോൽപ്പിച്ചു (21–16, 17–21, 21–9).










0 comments