ad
Deshabhimani

മോഡിഫിക്കേഷൻ: കണ്ണിറുക്കിച്ചിരിയിൽ വീണവർക്ക് പണി കിട്ടും

mvd vd sathesan.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 08:02 AM | 1 min read

കോഴിക്കോട്: മുഖ്യമന്ത്രിയായതിനുശേഷം വി ഡി സതീശൻ നടത്തിയ വാർത്താസമ്മേളനത്തിൽ ’കേരളത്തിൽ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമോ?’ എന്ന ചോദ്യത്തിന്‌, അദ്ദേഹം മറുപടിയൊന്നും പറയാതെ കണ്ണിറുക്കി കാണിച്ച ആ പ്രത്യേക ചിരി എല്ലാവർക്കും ഓർമയുണ്ടാകും. വാഹന മോഡിഫിക്കേഷന്‌ പച്ചക്കൊടി കാണിച്ചുള്ള ചിരിയിലും തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളിലും മയങ്ങിയവർക്ക്‌ കൂടുതൽ പണി വരുന്നു.


വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ വീണ്ടും കർശന നിലപാടുമായി ഹൈക്കോടതിയാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയതോടെ മോഡിഫിക്കേൻ പരശോധനകൾ ശക്തമാകും.


ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ മാത്രം വാഹന മോഡിഫിക്കേഷന്റെ പേരിൽ കോഴിക്കോട് ജില്ലയിൽ രജിസ്‌റ്റർ ചെയ്തത്‌ 384 കേസുകളാണ്‌. കഴിഞ്ഞ ആറുമാസത്തിനിടയിൽ 712 കേസുകളും. എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒയുടെ എട്ട്‌ സക്വാഡുകൾ മാത്രം കണ്ടെത്തി രജിസ്‌റ്റർ ചെയ്‌ത കേസുകളാണിത്‌. ആർടിഒ, സബ്‌ ആർടിഒകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണംകൂടെ ചേർത്താൽ കണക്ക്‌ ഒരുപാടാകും. യുവാക്കൾക്ക് വാഹന മോഡിഫിക്കേഷൻ ആവാമെന്ന വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാ​ഗ്‌ദാനത്തിൽ വിശ്വസിച്ചവർക്കാണ്‌ പണി കിട്ടിയത്‌. വാഹനത്തിൽ രൂപമാറ്റം വരുത്തുകയെന്നത്‌ നിയമപരമായി നടപ്പാക്കാൻ കഴിയില്ല. വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമപ്രകാരം അനുമതിയില്ലെന്ന നിയമങ്ങളെല്ലാം മറികടന്നായിരുന്നു വി ഡി സതീശന്റെ പ്രഖ്യാപനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home