ഗ്രേറ്റർ നോയിഡയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ തീപിടിത്തം: 9 മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ തീപിടിത്തം. ഒമ്പത് പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഗ്രേറ്റർ നോയിഡയിലെ യമുന എക്സ്പ്രസ്‌വേയിലാണ് അപകടം. തീപിടിത്തത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. നിരവധിയാളുകൾ ബസിനുള്ളിൽ കുടുങ്ങിയതായി സംശയമുണ്ട്. അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. തീ പടർന്നതോടെ ചിലർ രക്ഷപ്പെടാനായി ബസിൽ നിന്നും പുറത്തേക്ക് ചാടി.
തീ അതിവേഗം ബസ് മുഴുവൻ പടർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന തീ നിയന്ത്രണവിധേയമാക്കി. നിലവിൽ വെള്ളമൊഴിച്ച് ബസ് തണുപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ശേഷം മാത്രമേ ബസിനുള്ള കയറി പരിശോധിക്കാൻ സാധിക്കു എന്ന് പൊലീസ് അറിയിച്ചു. നിരവധി ആളുകൾ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.









0 comments