കാർ കത്തിനശിച്ചു: ആറുപേർക്ക് പരിക്ക്

ചോമ്പാലയിൽ കത്തിക്കരിഞ്ഞ കാർ
ഒഞ്ചിയം
ദേശീയപാതയില്‍ ചോമ്പാലില്‍ ഡിവൈഡറില്‍ തട്ടി അപകടത്തിൽപ്പെട്ട കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വാഹനത്തിലുണ്ടായ കണ്ണൂർ സ്വദേശികളായ ആറുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച കാലത്ത് ആറരയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. പരിക്കേറ്റ കണ്ണൂർ കൃഷ്ണാലയം ദേവദാസ് (72 ), ബേബി ബാലകൃഷ്ണൻ (66), കണ്ണൂർ തയ്യിൽ അസീബ് (35), മണികണ്ഠൻ ( 27 ), വിജി (37) എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ സ്റ്റേഡിയത്തിലെ ഓപ്പണ്‍ ജിമ്മിലെ കായികതാരങ്ങളും നാട്ടുകാരും ചേര്‍ന്ന് വാഹനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തി. ഇതിനിടയില്‍ കാറിന് തീപിടിക്കുകയായിരുന്നു. വടകരയില്‍നിന്നും മാഹിയില്‍നിന്നും എത്തിയ രണ്ട് യുണിറ്റ് അഗ്നിരക്ഷാ സംഘം തീയണച്ചു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചോമ്പാല്‍ പൊലീസ് സ്ഥലത്തെത്തി.









0 comments