print edition പിണറായിക്കെതിരെ പൂഞ്ഞാർ എംഎൽഎയുടെ വിദ്വേഷപ്രസംഗം

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിദ്വേഷപ്രസംഗം നടത്തി പൂഞ്ഞാറിലെ യുഡിഎഫ് എംഎൽഎ എം ജെ സെബാസ്‌റ്റ്യൻ. ""നിങ്ങൾ നിയമസഭാംഗമായിരുന്നെങ്കിൽ പിണറായി വിജയന് അടിവച്ചുകൊടുക്കുമായിരുന്നു'' എന്നാണ് എംഎൽഎ പ്രസംഗത്തിനിടെ പറഞ്ഞത്.
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പാലാ നിയോജക മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ് എംഎൽഎയുടെ വിവാദ പരാമർശം. പ്രകോപനപരമായ പ്രസംഗം വളരെ വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും എംഎൽഎയ്‌ക്കെതിരെ പ്രതിഷേധമുയർന്നു.









0 comments