Deshabhimani

print edition എംജിയിൽ മാധ്യമങ്ങൾക്കും വിദ്യാർഥിസമരങ്ങൾക്കും വിസിയുടെ വിലക്ക്‌

mg university
വെബ് ഡെസ്ക്

Published on Nov 14, 2026, 12:09 AM | 1 min read

കോട്ടയം: എംജി സർവകലാശാലാ കാന്പസിൽ വിദ്യാർഥി സമരങ്ങൾക്കും മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി താൽക്കാലിക വൈസ്‌ ചാൻസലർ. വാർത്താശേഖരണത്തിന്‌ മാധ്യമങ്ങൾ സർവകലാശാലാ ആസ്ഥാനത്ത്‌ എത്തുകയാണെങ്കിൽ വൈസ്‌ ചാൻസലറുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ്‌ ഉത്തരവ്‌. വിദ്യാർഥി സംഘടനകൾ സർവകലാശാലാ കാന്പസിൽ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നത്‌ വിലക്കിയും വിസി ഉത്തരവിറക്കി.


ഇനിമുതൽ വിദ്യാർഥി സമരങ്ങളും പ്രകടനങ്ങളും സർവകലാശാലാ മെയിൻ ഗേറ്റിന്‌ മുന്നിൽ തടയണമെന്നാണ്‌ സെക്യൂരിറ്റി ഓഫീസർക്ക്‌ നൽകിയ നിർദേശം. വിസിയുടെ അനധികൃത ഇടപെടലുകൾ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ്‌ മാധ്യമങ്ങൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌.

വിലക്കേർപ്പെടുത്തിയ വൈസ്‌ ചാൻസലറുടെ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന്‌ എസ്എഫ്ഐ എംജി സർവകലാശാല സബ് കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


മാധ്യമവിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താ ശേഖരണത്തിന് കാമ്പസിൽ കടക്കാൻ മാധ്യമങ്ങൾ വൈസ് ചാൻസറുടെ മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവ് വാർത്തകൾക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമമാണെന്നും യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home