Deshabhimani

ആശുപത്രിയിൽ നിരാഹാരം തുടർന്ന്‌ വളർമതി

വളർമതി ആശുപത്രിക്കിടക്കയിലും നിരാഹാരത്തിൽ

വളർമതി ആശുപത്രിക്കിടക്കയിലും നിരാഹാരത്തിൽ

avatar
സ്വന്തം ലേഖകൻ

Published on Nov 14, 2026, 12:10 AM | 1 min read

തിരുവനന്തപുരം

എൽപിഎസ്‌ടി സമരസമിതി സെക്രട്ടറി വളർമതിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്‌ ജനറൽ ആശുപത്രി ഐസിയുവിലേക്ക്‌ മാറ്റി. ആശുപത്രിയിൽ നിരാഹാരസമരം തുടരുമെന്ന്‌ അവർ അറിയിച്ചു. 19 ദിവസമായി നിരാഹാരത്തിലാണ്‌ വളർമതി. ഡ്രിപ്പിടുന്നുണ്ട്‌. ബുധൻ രാത്രി സമരപ്പന്തൽ പൊളിച്ചുനീക്കി പൊലീസ്‌ വളർമതിയെ കസ്റ്റഡിയിലെടുത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും വ്യാഴാഴ്‌ച ഡിവൈഎഫ്‌ഐ പുനഃസ്ഥാപിച്ച പന്തലിലേക്ക്‌ അവർ മടങ്ങിയെത്തി. വ്യാഴം രാത്രി 12നുശേഷമാണ്‌ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ആവശ്യങ്ങൾ നേടിയെടുക്കുംവരെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ്‌ ഉദ്യോഗാർഥികൾ. വളർമതിയെ കസ്റ്റഡിയിലെടുത്ത ദിവസം കോഴിക്കോട്‌ സ്വദേശി എം ജയകൃഷ്‌ണൻ നിരാഹാരം ആരംഭിച്ചു. ഇടതുപക്ഷ യുവജനസംഘടനകളുടെ വലിയ പിന്തുണ സമരത്തിനുണ്ട്‌. ജനാധിപത്യസമരങ്ങളെ പിന്തുണയ്‌ക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ബഹുജന പിന്തുണയാർജിച്ചാണ്‌ 131–ാംദിവസത്തിലേക്ക്‌ സമരം കടക്കുന്നത്‌. നേതൃത്വം നൽകുന്ന വളർമതിയെ ഇവിടെനിന്ന്‌ മാറ്റിയാൽ സമരം പൊളിയുമെന്നായിരുന്നു സർക്കാർ നിഗമനം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രാത്രിയുടെ മറവിൽ പൊലീസിനെ ഉപയോഗിച്ച്‌ നിഷ്‌ഠുരമായി ഉദ്യോഗാർഥികളെ വേട്ടയാടി. മുൻസർക്കാരിന്റെയോ പിഎസ്‌സിയുടെയോ ചുമലിലിട്ട്‌ തങ്ങളുടെ ഭാവി നശിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ റാങ്ക്‌ ഹോൾഡർമാർ. അതേസമയം, വേട്ടയാടിയ പൊലീസിനെ മന്ത്രിമാർ അനുകൂലിച്ചു. സമരക്കാരെ അനുഭാവപൂർവം കേൾക്കാൻ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home