സെക്രട്ടറിയറ്റ് വളയൽ സമരം
ജനമനസ്സുണർത്തി മേഖലാ ജാഥ സമാപിച്ചു

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് വാഹന പ്രചാരണ ജാഥ സമാപനം കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 21ന് ജീവനക്കാരുടേയും അധ്യാപകരുടേയും ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥമുള്ള മേഖലാ വാഹനജാഥകൾ സമാപിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ ക്യാപ്റ്റനും കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന വൈസ് ക്യാപ്റ്റനും കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ മാനേജരുമായ മേഖലാ ജാഥ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തിയാണ് സ്റ്റേഡിയം കോർണറിൽ സമാപിച്ചത്. കൊയിലാണ്ടി, താമരശേരി, മെഡിക്കൽ കോളേജ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് നഗരം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച സ്വീകരണം നൽകി. ജാഥാ അംഗങ്ങളായ കെ പി സുനിൽകുമാർ, ഡോ. ഇ വി സുധീർ, എ വി മനോജ് കുമാർ, കെ വി ഗിരീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നടന്ന ആദ്യ സ്വീകരണത്തിൽ സംഘാടക സമിതി ചെയർമാൻ പി സത്യൻ അധ്യക്ഷനായി. സി ജി സജിൽകുമാർ, ഡി കെ ബിജു എന്നിവർ സംസാരിച്ചു. താമരശേരി പഴയ ബസ് സ്റ്റാൻഡിൽ കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. പി പി സുധാകരൻ, എ വി മനോജ്കുമാർ, എൻ ലിനീഷ്, വി അജീഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജിൽ സിഐടിയു മേഖലാ സെക്രട്ടറി യു ഗോപിനാഥൻ അധ്യക്ഷനായി. പി പ്രജിത്ത്, ഒ ബി മുഹമ്മദ് സജീർ എന്നിവർ സംസാരിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കർഷകസംഘം ഏരിയാ ജോയിന്റ് സെക്രട്ടറി ബിജുരാജൻ അധ്യക്ഷനായി. കെ പി സുനിൽകുമാർ, ഡോ. മുഹ്സിൻ, പി ദിപീഷ് എന്നിവർ സംസാരിച്ചു. കോഴിക്കോട് സ്റ്റേഡിയം കോർണറിൽ സമാപന സമ്മേളനം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി സി നാസർ അധ്യക്ഷനായി. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ടി സജിത്കുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി പി എം ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.









0 comments