Deshabhimani

പെറ്റി കോൺട്രാക്ടര്‍മാരുടെ കുടിശ്ശിക നൽകാതെ കെഎസ്‌ഇബി

തൊഴിലാളികളുടെ ജീവിതത്തിനും ‘പവർ കട്ട്‌’

KSEB hits petty contractors where it hurts most
വെബ് ഡെസ്ക്

Published on Nov 14, 2026, 12:00 AM | 1 min read

കോഴിക്കോട്‌

അഞ്ചുമാസമായി കുടിശ്ശിക നൽകാതെ പെറ്റി കോൺട്രാക്ടര്‍മാരുടെ വയറ്റത്തടിച്ച്‌ കെഎസ്‌ഇബി. കരാർ അടിസ്ഥാനത്തിൽ ലൈൻ നിർമാണം, അറ്റകുറ്റപ്പണികൾ, കണക്ഷൻ നൽകൽ തുടങ്ങിയ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന പെറ്റി കോൺട്രാക്ടര്‍മാർക്കാണ്‌ കുടിശ്ശിക നൽകാതെ ദുരിതത്തിലാക്കുന്നത്‌. ജില്ലയിൽ മാത്രം ഇത്തരത്തിൽ 75 പെറ്റി കോൺട്രാക്‌ടർമാരാണുള്ളത്‌. അവരുടെ കീഴിൽ 71 സെക്ഷൻ ഓഫീസുകളിലായി ആയിരത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നു. ​കഴിഞ്ഞ അഞ്ചുമാസമായി ബില്ലുകൾ മാറിക്കിട്ടാതിരുന്നതോടെ കടം വാങ്ങിയും സ്വർണം പണയം വച്ചും കരാറെടുത്ത സാധാരണക്കാരന്റെ വയറ്റത്തടിക്കുകയാണ്‌ സർക്കാർ. പ്രതിഷേധം ശക്തമായതോടെ നാമമാത്രമായ കുടിശ്ശിക മാത്രം നൽകി തൊഴിലാളികളെ വഞ്ചിച്ചു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂലി കിട്ടാത്ത സ്ഥിതിയാണ്‌. പ്രതിഷേധം തുടർന്നാൽ പുതിയ പോസ്റ്റുകൾ വലിക്കുന്ന പ്രവൃത്തികളും മഴക്കെടുതിയിൽ തകരാറിലാകുന്ന വൈദ്യുതി വിതരണ രംഗത്തെ ജോലികളുമെല്ലാം നിലയ്ക്കും.


പിരിച്ചുവിടലും തകൃതി

കെഎസ്‌ബിക്ക്‌ കീഴിൽ ജോലിചെയ്യുന്ന കരാർ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ്‌ സർക്കാരിന്‌. മീറ്റർ റീഡിങ് മേഖലയിൽ മിക്കയിടത്തും കരാർ തൊഴിലാളികളാണുള്ളത്. ജില്ലയിൽ മാത്രം 250 പേർ ജോലിചെയ്യുന്നു. ഈ മേഖലയിൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുമ്പോഴും കൂലി വർധിപ്പിക്കാൻ തയ്യാറാകുന്നില്ല. പത്തും ഇരുപതും വർഷമായി ഓഫീസുകളിൽ ജോലിചെയ്യുന്ന ദിവസ വേതനക്കാരായ തൊഴിലാളികളെ ഒരു ദയയുമില്ലാതെയാണ്‌ പിരിച്ചുവിടുന്നത്‌. ഇതിൽ ഓഫീസ് വൃത്തിയാക്കുന്ന തൊഴിലാളി മുതൽ ക്ലറിക്കൽ തസ്തികയിൽ പണിയെടുക്കുന്നവർ വരെയുണ്ട്‌. സെക്ഷനോഫീസ്/ സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ പണിയെടുക്കുന്നവരെ ഭീഷണിപ്പെടുത്തി പിരിച്ചുവിടുന്ന സ്ഥിതിയുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

P Rajeev

01

print edition വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി തള്ളുന്നു: പി രാജീവ്
Price hike

03

print edition സർക്കാർ നിഷ്‌ക്രിയം: വിപണിയിൽ കൊള്ള
mg university

05

print edition എംജിയിൽ മാധ്യമങ്ങൾക്കും വിദ്യാർഥിസമരങ്ങൾക്കും വിസിയുടെ വിലക്ക്‌
pinarayi

06

print edition പിണറായിക്കെതിരെ പൂഞ്ഞാർ എംഎൽഎയുടെ വിദ്വേഷപ്രസംഗം
deshabhimani section

Recommended

Deshabhimani
Home