Deshabhimani

ശതാബ്ദി ആഘോഷ നിറവിൽ പേരൂർക്കട സർവീസ് സഹകരണ ബാങ്ക്‌

സാമ്പത്തികഭദ്രതയുടെ നൂറ്റാണ്ട്

പേരൂർക്കട സർവീസ് സഹകരണ ബാങ്ക്

പേരൂർക്കട സർവീസ് സഹകരണ ബാങ്ക്

avatar
നിഖിൽ കരകുളം

Published on Nov 14, 2026, 12:01 AM | 2 min read

പേരൂർക്കട

സുതാര്യമായ സാമ്പത്തിക ഇടപെടലിൽ നൂറ്റാണ്ടിന്റെ പെരുമയുമായി പേരൂർക്കട സർവീസ് സഹകരണ ബാങ്ക്‌. സഹകരണമേഖലയിൽ മാതൃകയായ ബാങ്ക്‌ ശതാബ്ദി ആഘോഷ നിറവിൽ. ജില്ല–സംസ്ഥാന തലത്തിലെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷികവായ്പ സഹകരണ സംഘമായാണ് പ്രവർത്തിക്കുന്നത്. 1926ൽ തിരുവിതാംകൂർ സഹകരണ നിയമപ്രകാരം 21 അംഗങ്ങളുമായി മരുതംമൂടാണ്‌ സഹകരണ സംഘം പ്രവർത്തനമാരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ സാമ്പത്തിക ഇടപാടുകളോടൊപ്പം സ്വന്തമായി തറി ഉപയോഗിച്ച് നെയ്ത് കുറഞ്ഞ നിരക്കിൽ വസ്ത്രവിപണനവും ഉണ്ടായിരുന്നു. ഭക്ഷ്യപ്രതിസന്ധിക്കാലത്ത് ബാങ്ക് നേരിട്ട് തമിഴ്നാട്ടിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് വിതരണം ചെയ്തു. ഇതേത്തുടർന്ന് 12 റേഷൻ കടകൾ നേരിട്ടു നടത്താൻ അനുമതി ലഭിച്ചു. ഈ മേഖലകളിലെല്ലാം നടത്തിയ സജീവ ഇടപെടൽ ബാങ്കിനെ ജനകീയസ്ഥാപനമാക്കി വളർത്തി. 1961ൽ സഹകരണ സംഘത്തിൽനിന്ന് സഹകരണ ബാങ്കായി പ്രവർത്തനം വിപുലീകരിച്ചു. ​21 അംഗങ്ങളിൽ തുടങ്ങി 1.30 ലക്ഷം അംഗങ്ങളും എട്ട് ശാഖകളിലായി 734 കോടി രൂപയുടെ നിക്ഷേപ അടിത്തറയുമുള്ള ബാങ്ക് കാർഷികവായ്പ, സ്വർണവായ്പ, വിവിധ നിക്ഷേപ പദ്ധതികൾ, എംഎസ്എസ്/ചിട്ടി തുടങ്ങിയ സാമ്പത്തികസേവനങ്ങൾ നൽകുന്നു. ഒപ്പം നാലു നീതി മെഡിക്കൽ സ്റ്റോർ, ഒരു നീതി ലബോറട്ടറി, ഒരു നീതി സ്റ്റോർ, ഐസിഡിഎസ് സ്റ്റോർ എന്നിവവഴി മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നു. 18 വർഷമായി ബാങ്കിന്റെ ഭാഗമായ ജി കരുണാകരൻ മെമ്മോറിയൽ എഡ്യുക്കേഷൻ സൊസൈറ്റി നഴ്‌സിങ്‌, എംബിഎ കോളേജ് നടത്തുന്നു. ​1970 മുതൽ 56 വർഷമായി ബാങ്ക് തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്നു. 25 ശതമാനം ലാഭവിഹിതം സഹകാരികൾക്ക് നൽകുന്നു. മുഖ്യമന്ത്രിയും പ്രസിഡന്റായി നയിച്ച സ്ഥാപനം മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ബാങ്കിന്റെ രണ്ടാമത്തെ പ്രസിഡന്റാണ്‌. 1927ൽ രണ്ടുമാസമാണ്‌ പ്രസിഡന്റായി പ്രവർത്തിച്ചത്‌. സി കെ കൃഷ്‌ണപിള്ളയാണ് ആദ്യ പ്രസിഡന്റ്‌. നൂറുവർഷത്തിനിടയിൽ 19 പ്രസിഡന്റുമാർ. രണ്ട്‌ വനിതകൾ സാരഥികളായ സമയത്താണ്‌ ശതാബ്‌ദി ആഘോഷമെന്നതും പ്രത്യേകതയാണ്‌. പ്രസിഡന്റ്‌ എം ജി മീനാംബികയും സെക്രട്ടറി ബി യമുനയും. ​​ഒരുവർഷംമുന്പ്‌ തുടക്കംകുറിച്ച ശതാബ്ദി ആഘോഷങ്ങളുടെ സമാപന വാരാഘോഷം ശനിയാഴ്ച വിളംബര ഘോഷയാത്രയോടെ ആരംഭിക്കും. 21ന് സമാപന പൊതുയോഗം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി പേരൂർക്കട തങ്കമ്മ സ്റ്റേഡിയത്തിൽ കാർണിവൽ നടക്കും. അമ്യൂസ്മെന്റ് പാർക്കും വിവിധ സ്റ്റാളുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കലാപരിപാടികൾ, സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, ഡ്രോയിങ്, ഉപന്യാസമത്സരങ്ങൾ, ജെഡിസി വിദ്യാർഥികൾക്കായി ക്വിസ് മത്സരം, വടംവലിമത്സരം, പ്രചാരണ ഫ്ലാഷ് മോബ്, സെമിനാറുകൾ, സഹകരണ കൂട്ടായ്മ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയും നടക്കും.

നാടിന്റെ ആഘോഷം

നൂറാംവാർഷികം നാടിന്റെ ആഘോഷവും ഒരുനൂറ്റാണ്ടുകാലത്തെ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സേവനത്തിന്റെയും ചരിത്രവുമാണ്. എട്ട് ശാഖകളിലൂടെ സേവനം നൽകുന്ന ഒരു സൂപ്പർ ഗ്രേഡ് ബാങ്കായി മാറിയത് സഹകാരികളുടെ പരിപൂർണപിന്തുണകൊണ്ടാണ്. സാധാരണക്കാരുടെ സമ്പാദ്യത്തിന് സുരക്ഷയൊരുക്കിയും കർഷകർക്കും സംരംഭകർക്കും സാമ്പത്തികപിന്തുണ നൽകിയും വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെയും നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ കഴിഞ്ഞിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

P Rajeev

01

print edition വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി തള്ളുന്നു: പി രാജീവ്
Price hike

03

print edition സർക്കാർ നിഷ്‌ക്രിയം: വിപണിയിൽ കൊള്ള
mg university

05

print edition എംജിയിൽ മാധ്യമങ്ങൾക്കും വിദ്യാർഥിസമരങ്ങൾക്കും വിസിയുടെ വിലക്ക്‌
pinarayi

06

print edition പിണറായിക്കെതിരെ പൂഞ്ഞാർ എംഎൽഎയുടെ വിദ്വേഷപ്രസംഗം
deshabhimani section

Recommended

Deshabhimani
Home