ad
Deshabhimani

താലിബാനെ ഭയന്ന് നാടുവിട്ടു; ഫരീബയുടെ വെള്ളിമെഡലിന്‌ പിന്നിൽ അതിജീവനത്തിന്റെ കഥ

Fariba Hashimi.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 07:57 AM | 1 min read

നഗോയ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഭയന്ന് നാടുവിട്ട ഫരീബ ഹാഷിമിയുടെ വെള്ളിമെഡലിന്‌ പിന്നിൽ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും കഥയുണ്ട്. പലപ്പോഴും ആൺവേഷം കെട്ടി സൈക്കിളിംഗ് പരിശീലനം നടത്തേണ്ടിവന്ന ഫരീബയുടെ പേരിലാണ് ഇന്ന് അഫ്ഗാനിസ്ഥാൻ അഭിമാനിക്കുന്നത്.


ഏഷ്യൻ ഗെയിംസിൽ വനിതകളുടെ റോഡ് റേസ് വിഭാഗത്തിൽ ഫരീബ കരസ്ഥമാക്കിയ വെള്ളിമെഡലിന്‌ 2002 ന് ശേഷം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏക വനിതയെന്ന ചരിത്രനേട്ടത്തിന്റെ തിളക്കവുമുണ്ട്. 2021 ൽ താലിബാൻ അധികാരത്തിൽ വന്നശേഷം അഫ്ഗാനിസ്ഥാൻ വിട്ട് ഇവർ ഇറ്റലിയിലേക്ക് പോയി.


തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് വിജയികളുടെ പോഡിയത്തിൽ നിൽക്കുക എന്ന സ്വപ്നനിമിഷമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഫരീബ പറയുന്നു. സഹോദരിയായ യുൽദുസിൽ നിന്നാണ് സൈക്കിളിംഗ് എന്ന മോഹത്തിലേക്ക് ഫരീബ എത്തിയത്. അയൽക്കാരുടെ സൈക്കിൾ കടം വാങ്ങിയാണ് ഇരുവരും പരിശീലിച്ചിരുന്നത്.


സ്ത്രീകൾ നിരത്തിലിറങ്ങി സൈക്കിളിംഗ് ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ ഭയന്ന് ആൺവേഷം കെട്ടി വരെ പരിശീലനം ചെയ്യാറുണ്ടായിരുന്നതായി ഫരീബ പറയുന്നു. ആദ്യമായി ഒരു പൊതുമത്സരത്തിൽ പങ്കെടുത്തപ്പോൾ ആളുകൾ തിരിച്ചറിയാതിരിക്കാൻ മാസ്കും സൺഗ്ലാസും കൊണ്ട് മുഖം പരമാവധി മറച്ചാണ് പങ്കെടുത്തത്.


പെൺകുട്ടികൾ സൈക്കിൾ ഓടിക്കുക എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്ത് ഇരുവരും പരീഷാളനം നടത്തിയിരുന്നത് പലപ്പോഴും ജീവൻ പണയം വച്ചാണ്. ആളുകൾ ഇവർക്ക് നേരെ കല്ലുകളും കുപ്പികളും എറിയാൻ ശ്രമിച്ചിട്ടുണ്ട്.


മനഃപൂർവം അപായപ്പെടുത്താൻ ഓട്ടോറിക്ഷ ഇടിച്ച് ശ്രമിച്ചതിൽ യുൽദുസിന് കൈത്തണ്ടയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിലെ സ്ത്രീകളുടെ സഹനവും ഇച്ഛാശക്തിയും വിളിച്ചോതുന്നതാണ് ഈ മെഡൽ നേട്ടമെന്നും ഫരീബ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home