ad
Deshabhimani

എൻജിഒ യൂണിയൻ അംഗത്തെ സ്ഥലംമാറ്റണം: എൻജിഒ അസോസിയേഷൻ ശുപാർശക്കത്ത്‌ പുറത്ത്‌

NGO Association.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 09:05 AM | 1 min read

കൊല്ലം: എൻജിഒ യൂണിയൻ അംഗമായ ജീവനക്കാരിയെ സ്ഥലം മാറ്റാനുള്ള എൻജിഒ അസോസിയേഷന്റെ ശുപാർശക്കത്ത്‌ പുറത്തായി. എൻജിഒ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ച് ജില്ലാ കമ്മിറ്റിക്ക്‌ നൽകിയ കത്താണ്‌ പുറത്തായത്‌. ജീവനക്കാരെ തലങ്ങുംവിലങ്ങും രാഷ്‌ട്രീയ പ്രേരിതമായി സ്ഥലം മാറ്റുകയാണെന്ന ആക്ഷേപം ശരിവയ്‌ക്കുന്നതാണിത്‌.


കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയിട്ടുള്ള എൻജിഒ അസോസിയേഷൻ കമ്മിറ്റി അംഗമായ നഴ്‌സിങ്‌ ഓഫീസർ സിനു റാണിയെ നെടുമൺകാവ് എഫ്എച്ച്സിയിൽ നിലനിർത്തി ഇവിടെനിന്ന്‌ എൻജിഒ യൂണിയൻ അംഗമായ എസ്‌ സ്‌മിതയെ സ്ഥംലം മാറ്റാനാണ്‌ ശുപാർശക്കത്ത്‌ നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home