Deshabhimani

സാമൂഹികാരോഗ്യകേന്ദ്രത്തിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റു

ആർദ്രർ ബെഞ്ചമിൻ

ആർദ്രർ ബെഞ്ചമിൻ

വെബ് ഡെസ്ക്

Published on Nov 21, 2026, 04:13 AM | 1 min read

കോവളം

പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാക്കളെ പിന്തുടർന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വെള്ളി വൈകിട്ട് നാലോടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സതേടി എത്തിയവർക്കും പിടിച്ചുമാറ്റാൻ ശ്രമിച്ചയാൾക്കുമാണ്‌ കുത്തേറ്റത്. പുല്ലുവിള തോട്ടംപുരയിടം ജയാനിവാസിൽ ആർദ്രർ ബെഞ്ചമിൻ (56), പുതിയതുറ കിണറുവെട്ടിയ പുരയിടത്തിൽ ലത (49), ഭർത്താവ് എബ്രഹാം എന്നിവർക്കാണ് കുത്തേറ്റത്. ലതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം മൊബൈലിൽ പകർത്താൻ ശ്രമിച്ച ആശാവർക്കർ ലത സണ്ണിക്കും മർദനമേറ്റു. പുല്ലുവിളയിലെ പിയാത്ത ശിൽപ്പം കാണാനെത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ കിരൺ (21), ഷോൺ (19), ജോണി (20), അതുൽ (20) എന്നിവരും ഓട്ടോയിലെത്തിയ സംഘവും തമ്മിൽ വാ ക്കേറ്റമുണ്ടായതാണ് സംഭവത്തിന്റെ തുടക്കം. പുല്ലുവിള ജങ്‌ഷനിൽ വച്ച്‌ ഇവർ ത മ്മിൽ സംഘർഷമുണ്ടായി. തുടർന്ന് യുവാക്കൾ ചികിത്സതേടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിയപ്പോൾ സംഘം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ഇവർ ലഹരിയിലായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പ്രതികൾക്കായി കാഞ്ഞിരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home