Deshabhimani

മാമം മൈതാനത്തെ വിലക്ക് ബോർഡുകൾ നീക്കി

മാമം മൈതാനത്ത് കോടതി വിധിയെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച വിലക്ക് ബോർഡുകൾ ചെയർപേഴ്സൺ 
എം പ്രദീപിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതർ പൊളിച്ച് മാറ്റുന്നു

മാമം മൈതാനത്ത് കോടതി വിധിയെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച വിലക്ക് ബോർഡുകൾ ചെയർപേഴ്സൺ 
എം പ്രദീപിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതർ പൊളിച്ച് മാറ്റുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 04:22 AM | 1 min read

ആറ്റിങ്ങൽ

മാമം മൈതാനത്ത് കോടതി വിധിയെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സ്ഥാപിച്ച വിലക്ക് ബോർഡുകൾ നഗരസഭാ അധികൃതർ നീക്കംചെയ്തു. വെള്ളി രാവിലെ ഏഴോടെ നഗരസഭാ ചെയർപേഴ്സൺ എം പ്രദീപിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ജീവനക്കാരാണ് മൈതാനത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന ആറ് കൂറ്റൻ ബോർഡുകൾ പൊളിച്ചുമാറ്റിയത്. നഗരസഭയ്ക്കെതിരായ ഉടമസ്ഥാവകാശ കേസ് കാലങ്ങളായി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തങ്ങൾക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചെന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കാനാണ് എതിർവിഭാഗം ബോർഡുകൾ സ്ഥാപിച്ചതെന്ന് ചെയർപേഴ്സൺ എം പ്രദീപ് പറഞ്ഞു. മാമം മൈതാനത്ത് പ്രവർത്തിക്കുന്ന സായാഹ്ന ചന്ത, ഡ്രൈവിങ് പരിശീലനം, കടകൾ എന്നിവയിൽനിന്നുള്ള വാടക എതിർവിഭാഗത്തിന് ലഭിക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചിരുന്നു. നഗരസഭ നേരിട്ട് വാടക പിരിച്ചെടുത്ത് കോടതിയെ ബോധ്യപ്പെടുത്തിയശേഷം തുക ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് കഴിഞ്ഞ 13ന് പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്‌. നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി സമീപത്ത് പ്രവർത്തിച്ചിരുന്ന ‘വഴിയിടം' സ്ഥാപനത്തിന്റെ കരാറുകാർ റോഡ് കൈയേറി നിർമിച്ച ഫൗണ്ടേഷനും അധികൃതർ പൊളിച്ചുനീക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home