കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

കിളിമാനൂർ ഉപജില്ലാ കലോത്സവം അടൂർ പ്രകാശ് എംപി ഉദ്‌ഘാടനം ചെയ്യുന്നു
കിളിമാനൂർ
കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ ലീന, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജുമോൾ, വൈസ് പ്രസിഡന്റ് കെ ജി പ്രിൻസ്, ജില്ലാ പഞ്ചായത്ത് അംഗം ദീപ അനിൽ, എഇഒ സക്കീർ ഹുസൈൻ, ബിപിസി ബി ആർ ബിജുകുമാർ, ജനപ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേജ് മത്സരങ്ങൾ 23, 24, 25 തീയതികളിൽ പൂർത്തിയാകും. 25-ന് സമാപന സമ്മേളനവും സമ്മാനവിതരണവും നടക്കും. വേദികൾ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബിആർസി ഹാൾ, വിക്ടറി, സ്‌കൂൾ ഓഫ് മാത്‌സ്, ഹരിശ്രീ അക്കാദമി, ഗുരുദേവ് ഐടിസി, രാജാരവിവർമ സാംസ്കാരിക നിലയം.







0 comments