ചലഞ്ചേഴ്‌സ് കപ്പ് -2026 ജേഴ്‌സി പ്രകാശിപ്പിച്ചു

ചലഞ്ചേഴ്‌സ് കപ്പ് -2026ന്റെ ജേഴ്‌സി ഗായകൻ വിധു പ്രതാപ് പ്രകാശിപ്പിക്കുന്നു
ആറ്റിങ്ങൽ
സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംഘടിപ്പിക്കുന്ന അഞ്ചാമത് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ചലഞ്ചേഴ്സ് കപ്പ് 2026 ഡിസംബർ 11,12,13 തീയതികളിൽ ആറ്റിങ്ങൽ ഗവ. കോളേജ് ഗ്രൗണ്ടിൽ നടക്കും.. ടൂർണമെന്റിനുവേണ്ടി ആറ്റിങ്ങൽ ടാലന്റ് ട്യൂഷൻ സെന്റർ സ്പോൺസർ ചെയ്ത ഒഫീഷ്യൽ ജേഴ്സിയുടെ പ്രകാശനം ചലച്ചിത്ര പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിധു പ്രതാപ് നിർവഹിച്ചു. സിനിമാ താരങ്ങളായ മാനസ, ജൂഹി ജയകുമാർ, ക്ലബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം എസ് മനോജ്, ക്ലബ് വൈസ് പ്രസിഡന്റ് ശ്രീകാന്ത്, ടൂർണമെന്റ് കമ്മിറ്റി അംഗം രാഹുൽ എന്നിവർ പങ്കെടുത്തു.








0 comments