Deshabhimani

പഞ്ചായത്ത് ഓഫീസിൽ എൻജിഒ യൂണി. നേതാക്കളെ മർദിച്ച് കോൺഗ്രസ്‌ അംഗം

മർദ്ദനമേറ്റ എൻജിഒയൂണിയൻ  പ്രവർത്തകർ

മർദ്ദനമേറ്റ എൻജിഒയൂണിയൻ പ്രവർത്തകർ

വെബ് ഡെസ്ക്

Published on Nov 21, 2026, 04:41 AM | 1 min read

വിളപ്പിൽ

പഞ്ചായത്ത്‌ ഓഫീസിൽവച്ച്‌ എൻജിഒ യൂണിയൻ നേതാക്കളെ ക്രൂരമായി മർദിച്ച്‌ കോൺഗ്രസ് പഞ്ചായത്ത് അംഗവും കൂട്ടാളികളും. വിളവൂർക്കൽ പഞ്ചായത്തിലെ കോൺഗ്രസ് അംഗം ഡി ജോണിയുടെ നേതൃത്വത്തിലാണ്‌ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സന്തോഷ്‌, കാട്ടാക്കട ഏരിയ കമ്മിറ്റി അംഗം തുഷാർ എന്നിവരെ മർദിച്ചത്‌. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന യുഡിഎഫ്‌ സർക്കാരിനെതിരെ ശനിയാഴ്ച നടത്തുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു മർദനം. പഞ്ചായത്ത്‌ ഓഫീസിൽ എത്തിയ ജോണി നോട്ടീസ് വിതരണം ചെയ്യാനും പോസ്റ്റർ ഒട്ടിക്കാനും പറ്റില്ലെന്ന്‌ പറഞ്ഞ്‌ ബഹളംവച്ചു. ഇത് വകവയ്ക്കാതെ സമാധാനപരമായി പ്രചാരണം തുടർന്ന ഇവരെ ജോണിയും കൂടെയുണ്ടായിരുന്ന കോൺഗ്രസുകാരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. പുറത്തുനിന്ന അനുയായികളും ഓഫീസിൽ കടന്ന്‌ സന്തോഷിനെയും ഭിന്നശേഷിക്കാരനായ തുഷാറിനെയും മർദിച്ചു. പരിക്കുപറ്റിയ ഇവരെ മണിയറവിള ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിയൽ എസ്റ്റേറ്റ് മണ്ണ് മാഫിയകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആരോപണം നേരിടുന്നയാളാണ് പാവച്ചക്കുഴി വാർഡ് അംഗമായ ജോണി. പൊലീസ് കോൺഗ്രസ്‌ നേതാക്കൾ പറയുന്നതാണ്‌ അനുസരിക്കുന്നതെന്നും കേസെടുക്കാൻ തയ്യാറാകണമെന്നും എൻജിഒ യൂണിയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home