Deshabhimani

ഡിവൈഡർ അപകടക്കെണിയാകുന്നു

ദേശീയപാതയിൽ പരശുവയ്ക്കലിൽ സംരക്ഷണ ഭിത്തിയില്ലാതെ കാടുകയറിയ പൊന്നംകുളവും സമീപത്തെ ഡിവൈഡറും

ദേശീയപാതയിൽ പരശുവയ്ക്കലിൽ സംരക്ഷണ ഭിത്തിയില്ലാതെ കാടുകയറിയ പൊന്നംകുളവും സമീപത്തെ ഡിവൈഡറും

വെബ് ഡെസ്ക്

Published on Nov 21, 2026, 04:53 AM | 1 min read

പാറശാല

ദേശീയപാതയിൽ പരശുവയ്ക്കൽ ജങ്ഷനിലെ ഡിവൈഡർ അപകടക്കെണിയാകുന്നു. റോഡിന്റെ മധ്യത്തിൽ അശാസ്ത്രീയമായ രീതിയിലാണ് ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നത്‌. പകലും രാത്രിയുമായി നിരവധി അപകടങ്ങളുണ്ടാകുന്നു. പരശുവയ്ക്കൽനിന്ന് പാറശാലയിലേക്കുള്ള വളവിലുള്ള ഡിവൈഡർ അപരിചിതരായ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടെന്ന്‌ പെടാത്തതും അപകടത്തിന്‌ വഴിവയ്ക്കുന്നു. ഈ ഭാഗത്ത്‌ റോഡിന്‌ വീതിയും കുറവാണ്‌. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റും അമിതവേഗവും അപകടമുണ്ടാക്കുന്നു. വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളുമില്ല. റോഡിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പൊന്നംകുളത്തിന്റെ ബണ്ടിനോടു ചേർന്ന് സുരക്ഷാഭിത്തിയുമില്ല. ഇതിനോടു ചേർന്ന ഭാഗം കാടുപിടിച്ച നിലയിലാണ്‌. ഒരാഴ്ച മുമ്പ് കാറിനെ മറികടന്നെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡിവൈഡറിൽ ഇടിച്ച് കയറി അപകടത്തിലായി. മണിക്കൂറുകൾക്കുശേഷം ക്രെയിൻ ഉപയോഗിച്ചാണ് ബസ് നീക്കം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home