Deshabhimani

പമ്പ കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ്

വർക്കല–പമ്പ പ്രത്യേക കെഎസ്ആർടിസി ബസ് സർവീസ്‌ വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വർക്കല–പമ്പ പ്രത്യേക കെഎസ്ആർടിസി ബസ് സർവീസ്‌ വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 04:26 AM | 1 min read

വർക്കല

വർക്കല– പമ്പ പ്രത്യേക കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ജനാർദനസ്വാമി ക്ഷേത്രം, കല്ലമ്പലം, നാവായിക്കുളം, ചടയമംഗലം, കൊട്ടാരക്കര, അടൂർ, പത്തനംതിട്ട വഴിയാണ് ബസ് പമ്പയിലേക്ക് സർവീസ് നടത്തുക. എല്ലാ ദിവസവും വൈകിട്ട് 6.30ന് സർവീസ് ആരംഭിക്കും. നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൺ ബി സുനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷ സജിത മണികണ്ഠൻ, ഉപദേശക സമിതി പ്രസിഡന്റ് രാജീവ്, സെക്രട്ടറി സനൂഷ്,  തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിൽനിന്ന്‌ പമ്പയിലേക്ക് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന്‌ പ്രത്യേക സർവീസ് തുടങ്ങി. രാത്രി 7.30ന്‌ ശാർക്കരയിൽനിന്ന്‌ ബസ് പുറപ്പെടും. ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. രമ്യ ഹരിദാസ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സിന്ധു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home