ആധാരവും പണവും തിരിച്ചേൽപ്പിച്ച് കെഎസ്ആർടിസി ജീവനക്കാർ

കെഎസ്ആർടിസി ബസിൽ നഷ്ടപ്പെട്ട പണവും വീടിന്റെ പ്രമാണമുൾപ്പെടെ യുള്ള രേഖകളും ഉടമസ്ഥ ആർ എസ് മിനിക്ക് നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ കൈമാറുന്നു
നെയ്യാറ്റിൻകര
ബസിൽ നഷ്ടപ്പെട്ട പണവും വീടിന്റെ അസ്സൽ പ്രമാണമടക്കം വിലപ്പെട്ട രേഖകളും ഉടമയ തിരിച്ചേൽപ്പിച്ച് നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർ. പെരിങ്ങമല സ്വദേശിനി ആർ എസ് മിനിക്കാണ് നഷ്ടപ്പെട്ട ബാഗും പഴ്സും ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. വായ്പ ആവശ്യങ്ങൾക്കായി വെങ്ങാനൂരിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകവെയാണ് മിനിയുടെ സുപ്രധാന രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. പരിഭ്രാന്തയായി നെയ്യാറ്റിൻകര ഡിപ്പോയിലെത്തി അറിയിച്ചു. ഉടൻതന്നെ നെയ്യാറ്റിൻകര യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർമാർ എം ഗോപകുമാർ, എൻ കെ രഞ്ജിത്ത് എന്നിവർ കിഴക്കേകോട്ടയിൽനിന്ന് നെയ്യാറ്റിൻകരയിലേക്കുള്ള എല്ലാ ബസുകളിലെയും കണ്ടക്ടർമാർക്ക് ജാഗ്രതാ നിർദേശം നൽകി. പരിശോധനയിൽ, കണ്ടക്ടർ നിഷ കെ നായർ തന്റെ ബസിലെ പിൻസീറ്റിനടിയിൽനിന്ന് പഴ്സ് കണ്ടെത്തി ഓഫീസിൽ അറിയിച്ചു. ഇൻസ്പെക്ടർ കണ്ണൻ രേഖകൾ പരിശോധിച്ചു. സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽവച്ച് എടിഒയുടെ സാന്നിധ്യത്തിൽ ബാഗ് മിനിക്ക് കൈമാറി.








0 comments