സിഐടിയു ജാഥകൾക്ക് ഉജ്വല സമാപനം

സിഐടിയു ജില്ലാ പ്രചാരണ വാഹനജാഥയുടെ ആലുവയിലെ സമാപനയോഗത്തിൽ ക്യാപ്‌റ്റൻ പി ആർ മുരളീധരൻ സംസാരിക്കുന്നു
കൊച്ചി
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥമുള്ള ജില്ലാ വാഹന ജാഥകൾക്ക് അവേശോജ്വല സമാപനം. ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ക്യാപ്റ്റനായ ജാഥയുടെ രണ്ടാംദിവസത്തെ പര്യടനം വെള്ളി രാവിലെ പോത്താനിക്കാടുനിന്ന് ആരംഭിച്ചു. കോതമംഗലം, നെല്ലിക്കുഴി, കുറുപ്പംപടി, പെരുമ്പാവൂർ, കാലടി, അങ്കമാലി, അത്താണി എന്നിവിടങ്ങളിൽ പര്യടനം നടത്തി ആലുവയിൽ സമാപിച്ചു.
സ്വീകരണകേന്ദ്രങ്ങളിൽ പി ആർ മുരളീധരൻ, വൈസ് ക്യാപ്റ്റൻ ടി വി സൂസൻ, മാനേജർ സി കെ മണിശങ്കർ, അംഗങ്ങളായ എം ജി അജി, പി എസ് മോഹനൻ, വി എ സക്കീർ ഹുസൈൻ, കെ ജെ എയ്ഞ്ചൽ എന്നിവർ സംസാരിച്ചു.
സിഐടിയു പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ക്യാപ്‌റ്റനായ ജാഥയ്‌ക്ക് തോപ്പുംപടിയിൽ നൽകിയ സ്വീകരണം
ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ക്യാപ്റ്റനായ ജാഥ ഏലൂർ എഫ്എസിടിക്ക് മുന്നിൽനിന്ന് ആരംഭിച്ചു. ആലങ്ങാട്, പറവൂർ ടൗൺ, ചെറായി, ഗോശ്രീ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തോപ്പുംപടിയിൽ സമാപിച്ചു. ജോൺ ഫെർണാണ്ടസ്, വൈസ് ക്യാപ്റ്റൻ വിനീത വിജയൻ, മാനേജർ കെ വി മനോജ്, അംഗങ്ങളായ എം പി ഉദയൻ, എ ജി ഉദയകുമാർ, പി എം മുജീബ് റെഹ്മാൻ, മിനി മനോഹരൻ എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു.
ലേബർ കോഡുകൾ റദ്ദാക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, വേതനം വർധിപ്പിക്കുക, തൊഴിലാളികൾക്ക് 42,000 രൂപ മിനിമം വേതനവും 21,000 രൂപ സാർവത്രിക മിനിമം പെൻഷനും ഉറപ്പാക്കുക, പൊതുമേഖലാ -സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവ് നികത്തുക, ദീർഘകാല കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് പാർലമെന്റ് മാർച്ച്.








0 comments