ഒക്യുപൈ ഡൽഹി
സിഐടിയു പ്രചാരണ വാഹന ജാഥയ്‌ക്ക് സ്വീകരണം

മംഗലപുരം
ഒക്യുപൈ ഡൽഹി മാർച്ചിന്റെ ഭാഗമായി സിഐടിയു സംഘടിപ്പിക്കുന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം വാഹന പ്രചാരണ ജാഥയ്‌ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, പള്ളിക്കൽ, കല്ലമ്പലം, വർക്കല, ചിറയിൻകീഴ് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി ആറ്റിങ്ങലിൽ സമാപിച്ചു. വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന സ്വീകരണ യോഗത്തിൽ അഡ്വ. കെ ആർ ബിജു അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി വി സത്യദേവൻ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ആർ രാമു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഏരിയ സെക്രട്ടറി എം കെ യൂസഫ്, നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, വി സുധീർ, ബിന്ദു ജയപ്രകാശ് എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് ശാർക്കര ജങ്ഷനിൽ നടന്ന സ്വീകരണയോഗത്തിൽ ജി വ്യാസൻ അധ്യക്ഷനായി. പി മണികണ്ഠൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി വേണുഗോപാലൻ നായർ, വി വിജയകുമാർ, ആർ സരിത, സി പയസ്, സുശോഭനൻ, എസ് ചന്ദ്രൻ, വി സുഭാഷ്, സി എസ് അജയകുമാർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ നടന്ന സമാപന യോഗത്തിൽ ശ്രീലത അധ്യക്ഷയായി. സിഐടിയു ഏരിയ കൺവീനർ എം മുരളി സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ ആർ രാമു, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി കെ ശ്രീജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, എൻ സായികുമാർ, നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ക്ലൈനസ് റൊസാരിയോ, ഡി ആർ അനിൽ എന്നിവർ സംസാരിച്ചു.








0 comments