print edition ഏഷ്യൻ പാരാ ഗെയിംസ്: പൊൻനേട്ടം തുടരുന്നു

നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ കുതിക്കുന്നു. മൂന്ന് ദിനങ്ങളിലായി 14 സ്വർണമാണ് സ്വന്തമാക്കിയത്. 22 വെള്ളിയും 26 വെങ്കലവുമുൾപ്പെടെ ആകെ 62 മെഡലുകളായി. പോയിന്റ് പട്ടികയിൽ നാലാമതാണ്. 13 സ്വർണം അത്‌ലറ്റിക്‌സിൽനിന്നാണ്. നിഷാദ് കുമാറിന്റെയും സിമ്രാൻ ശർമയുടെയും ഇരട്ട സ്വർണ നേട്ടമായിരുന്നു സവിശേഷത. ലോങ് ജന്പിന് പിന്നാലെ ടി47 ഹൈജന്പിലും നിഷാദ് ചാന്പ്യനായി. വനിതകളുടെ 100 മീറ്റർ ടി12 വിഭാഗത്തിൽ ഒന്നാമതെത്തിയ സിമ്രാൻ 200ലും പൊന്നണിഞ്ഞു.
ദീപ്‌തി ജീവാൻജി (വനിതാ 400 മീറ്റർ ടി 20), പ്രണവ് സൂർമ (പുരുഷ ഡിസ്‌കസ് ത്രോ എഫ്51–53), ദേവേന്ദർ കുമാർ (പുരുഷ ഡിസ്‌കസ് എഫ്43/44/62/64), ആയുഷ് ശർമ (പുരുഷ ഷോട്ട്‌പുട്ട് എഫ് 53), പ്രവീൺ കുമാർ (പുരുഷ ഹൈജന്പ് ടി 64), സച്ചിൻ ഖിലാരി (പുരുഷ ഷോട്ട്‌പുട്ട് എഫ്46), ദിലീപ് ഗവിറ്റ് (പുരുഷ 100 മീറ്റർ ടി 47) എന്നിവരാണ് അത്‌ലറ്റിക്‌സിലെ മറ്റ് സ്വർണനേട്ടക്കാർ. 107 സ്വർണമുള്ള ചൈനയാണ് ഒന്നാമത്. ആകെ 226 മെഡലുകൾ.









0 comments