ഏഷ്യൻ ഗെയിംസ്: വുഷുവിൽ അപർണ ദഹിയയ്ക്ക് തോൽവി

അപർണ ദഹിയ| Photo: Herald
ഐച്ചി-നഗോയ : ഏഷ്യൻ ഗെയിംസ് 2026 വുഷു വനിതകളുടെ 52 കിലോഗ്രാം സാൻഡ വിഭാഗത്തിൽ ഇന്ത്യയുടെ അപർണ ദഹിയക്ക് തോൽവി. പ്രീ-ക്വാർട്ടറിൽ ഇറാന്റെ സോഗന്ദ്സി ൻകെയ്ചെതാനോടാണ് 0-2 എന്ന സ്കോറിന് അപർണ പരാജയപ്പെട്ടത്. രണ്ടു റൗണ്ടുകളിലും 5-0 എന്ന പോയിന്റോടെയാണ് ഇറാൻ താരം വിജയം നേടിയത്.
മേയിൽ മക്കാവുവിൽ നടന്ന 11-ാമത് സാൻഡ വേൾഡ് കപ്പിൽ സ്വർണം നേടിയ തിളക്കവുമായാണ് അപർണ ഏഷ്യൻ ഗെയിംസിലെത്തിയത്. ഹരിയാനയിലെ സിലാന ഗ്രാമത്തിൽ കർഷക കുടുംബത്തിൽ നിന്നുള്ള താരമാണ് അപർണ
വുഷു പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ വിക്രാന്ത് ബാലിയാൻ ഇറാന്റെ സുഹൈൽ മൂസവിയെ നേരിടും. ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ ഇളവേനിൽ വാളറിവൻ വെള്ളി മെഡൽ നേടി. സോനം മസ്കർ, വിദർശ വിനോദ് എന്നിവർക്കൊപ്പം എയർ റൈഫിൾ ടീം ഇനത്തിലും ഇളവേനിൽ വെള്ളി സ്വന്തമാക്കി.
ഹോക്കിയിൽ വനിതാ ടീം ഉസ്ബെക്കിസ്ഥാനെ 19-0 ത്തിനും, പുരുഷ ടീം ഇന്തോനേഷ്യയെ 13-1 നും പരാജയപ്പെടുത്തി. മിക്സഡ് മാർഷ്യൽ ആർട്സ് വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം ക്വാർട്ടറിൽ മംഗോളിയയുടെ അൽതാൻചിമെഗ് ബൈഗൽമയെ തോൽപ്പിച്ച് ഇന്ത്യയുടെ സുചിക താരിയൽ മെഡൽ ഉറപ്പിച്ചു.
ടേബിൾ ടെന്നീസിൽ പുരുഷ-വനിതാ ടീമുകൾ ഇന്തോനേഷ്യയെ 3-0 ന് തോൽപ്പിച്ചപ്പോൾ, വനിതാ ടീം സിംഗപ്പൂരിനെ 3-2 നും വീഴ്ത്തി. ബാഡ്മിന്റണിൽ ഇന്ത്യൻ വനിതാ ടീം ഖസാക്കിസ്ഥാനെ 3-0 ന് തോൽപ്പിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു.










0 comments