ad
Deshabhimani

Live News ഇടുക്കി കൊട്ടക്കമ്പൂരിൽ മണ്ണിടിച്ചിൽ; രണ്ട് മരണം

idukki kottakkambur landslide
വെബ് ഡെസ്ക്

Published on Sep 20, 2026, 05:25 PM | 1 min read

കട്ടപ്പന: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിച്ചിൽ. രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ സഹോദരി ചിന്നുവുമാണ് മരിച്ചത്. ഇരുവർക്കും വൈദ്യുതാഘാതമേറ്റതായും റിപ്പോർട്ടുണ്ട്. ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് പരിക്കേറ്റതായാണ് വിവരം.


കനത്ത മഴയിൽ ഷെഡിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മണ്ണിനടിയിൽ കുടുങ്ങിയ ഇരുവരെയും ഒരു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.


ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹന ഗതാഗത സൗകര്യമില്ലാത്തതിനാൽ ഇരുവരെയും നാട്ടുകാർ ചുമന്നാണ് റോഡുവരെ എത്തിച്ചത്. ആംബുലൻസ് സർവീസ് ഉൾപ്പെടെ തയാറാക്കിയിരുന്നെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചതായാണ് വിവരം.


കൃഷി ഭൂമിയിൽ പണിയെടുക്കുന്നതിനിടെ മഴപെയ്തപ്പോൾ ഷെഡിൽ കയറി നിന്നതായിരുന്നു ബാലകൃഷ്ണനും കുടുംബവും. മുകളിൽ നിന്ന് പാറയും മണ്ണുമിടിഞ്ഞ് ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.


മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യയെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.


പ്രദേശത്ത് ഉച്ചയ്ക്ക് ഒന്ന് മുതൽ ശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home