ad
Deshabhimani

ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ്; ഇന്ത്യയ്ക്ക് തോൽവി

manav

മാനവ് താക്കർ| Photo: Social Media

വെബ് ഡെസ്ക്

Published on Sep 20, 2026, 05:37 PM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യൻ പുരുഷ ടീമിന് കനത്ത തിരിച്ചടി. ഗ്രൂപ്പ് ഘട്ടത്തിലെ വാശിയേറിയ പോരാട്ടത്തിൽ ഇറാനോട് ഒറ്റ റൗണ്ടിൽ പോലും വിജയിക്കാനാകാതെ ഇന്ത്യ പരാജയപ്പെട്ടു. 0-3 എന്ന സ്കോറിനായിരുന്നു ഇറാന്റെ വിജയം.


ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ 3-0 ന് തകർത്ത ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് ഇറാന്റെ വേഗതയേറിയ പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയുടെ മുൻനിര താരങ്ങളായ മാനുഷ് ഷാ, മാനവ് താക്കർ, ഹർമീത് ദേശായി എന്നിവർ തീർത്തും നിരാശപ്പെടുത്തി. മൂവരും തങ്ങളുടെ വ്യക്തിഗത മത്സരങ്ങൾ പരാജയപ്പെട്ടതോടെ ഇന്ത്യ പരാജപ്പെടുകയായിരുന്നു.


ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ഇതോടെ മങ്ങലേറ്റു. വനിതാ ടീം സിംഗപ്പൂരിനെ 3-2 ന് വീഴ്ത്തി പ്രീ-ക്വാർട്ടർ യോഗ്യത നേടിയ ആവേശത്തിലിരിക്കെയാണ് പുരുഷ ടീമിന്റെ അപ്രതീക്ഷിത പരാജയം. എങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാൻ ഇന്ത്യൻ പുരുഷന്മാർക്ക് ഇനിയും നേരിയ സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home