ad
Deshabhimani

print edition പൊന്നും മെഡലും കൂടും

Asian games.jpg

പി രാധാകൃഷ്‌ണൻ നായർ

വെബ് ഡെസ്ക്

Published on Sep 23, 2026, 12:17 AM | 1 min read

ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ ടീം മുഖ്യ കോച്ച്‌ പി രാധാകൃഷ്‌ണൻ നായർ ആത്മവിശ്വാസത്തിലാണ്‌. അഞ്ചാമത്തെ ഏഷ്യൻ ഗെയിംസാണ്‌. ദേശീയ പരിശീലക ചുമതലയിൽ 13 വർഷമായുണ്ട്‌. ജപ്പാനിലെ സുകുബ സർവകലാശാലയിൽ ഒരാഴ്‌ചത്തെ പരിശീലനത്തിനുശേഷം ടീം ഗെയിംസ്‌ വേദിയായ നഗോയയിൽ എത്തി. അത്‌ലറ്റിക്‌സ്‌ ഇന്ന്‌ തുടങ്ങാനിരിക്കെ അദ്ദേഹം സംസാരിക്കുന്നു.


മെഡൽ പ്രതീക്ഷ?


വിദേശത്തേക്ക്‌ അയക്കുന്ന ഏറ്റവും വലിയ അത്‌ലറ്റിക്‌സ്‌ സംഘമാണ്‌ ഇക്കുറിയുള്ളത്‌–75. നല്ല പ്രതീക്ഷയോടെയാണ്‌ ജപ്പാനിലെത്തിയത്‌. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ മെഡൽ അത്‌ലറ്റിക്‌സിലായിരുന്നു–29. അതിൽ ആറ്‌ സ്വർണവും 14 വെള്ളിയും ഒമ്പത്‌ വെങ്കലവും. ഇത്തവണ സ്വർണവും മെഡലുകളും കൂടുമെന്നുറപ്പാണ്‌.


തയ്യാറെടുപ്പ്‌ എങ്ങനെ?


ഇത്തവണ നന്നായി ഒരുങ്ങിയാണ്‌ എത്തുന്നത്‌. അത്‌ലീറ്റുകൾക്ക്‌ നാട്ടിലും വിദേശത്തും പരിശീലനത്തിന്‌ അവസരം കിട്ടിയിരുന്നു. സുകുബ സർവകലാശാലയിൽ ഒരാഴ്‌ച ജപ്പാനിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടാനും സാധിച്ചു.


ടീമിലെ മലയാളികൾ?


ഇക്കുറി ടീമിൽ മലയാളികളായി 11 അത്‌ലീറ്റുകളും ഏഴ്‌ പരിശീലകരുമുണ്ടെന്നതിൽ അഭിമാനിക്കാം. ഉറച്ച സ്വർണ പ്രതീക്ഷയുള്ളവർ രണ്ടോ മൂന്നോ പേരുണ്ട്‌. എം ശ്രീശങ്കർ, ആൻസി സോജൻ, മുഹമ്മദ്‌ അഫ്‌സൽ, കെ എ അനാമിക, കൃഷ്‌ണ ജയശങ്കർ മേനോൻ എന്നിവരുടെ പ്രകടനത്തിനായി കാത്തിരിക്കുന്നു. മെഡൽ സാധ്യതയുള്ള റിലേ ടീമിലും മലയാളികളുണ്ട്‌.


നീരജ്‌ ചോപ്രയില്ല?


പരിക്കിനെത്തുടർന്ന്‌ നീരജ്‌ ചോപ്രയില്ലെന്നത്‌ യാഥാർത്ഥ്യമാണ്‌. രോഹിത്‌ യാദവും യഷ്‌വീർ സിങ്ങുമാണ്‌ ജാവലിൻത്രോയിൽ മത്സരിക്കുന്നത്‌. അവിനാഷ്‌ സാബ്‌ലെ (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌, ഗുൽവീർ സിങ് (5000, 10,000), പാരുൾ ച‍ൗധരി (സ്‌റ്റീപ്പിൾചേസ്‌), തജീന്ദർ പാൽ സിങ് ടൂർ, മൻപ്രീത്‌ ക‍ൗർ (ഷോട്ട്‌പുട്ട്‌), സീമ കലിരാംഗ (ഡിസ്‌കസ്‌ത്രോ) എന്നിവർ മെഡൽ നേടുന്നവരാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home