ad
Deshabhimani

അങ്കണവാടിക്കായി 5 സെന്റ്‌ ഭൂമി 
സ‍ൗജന്യമായി നൽകി

അങ്കണവാടിക്കായി ഷിബിൽ സോമൻ ഭൂമിയുടെ രേഖ കൈമാറുന്നു
വെബ് ഡെസ്ക്

Published on Sep 23, 2026, 12:34 AM | 1 min read

കുന്നിക്കോട്

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള അങ്കണവാടി കെട്ടിടം നിർമിക്കാനായി അഞ്ച് സെന്റ് ഭൂമി സൗജന്യമായി നൽകി പ്രവാസി ബിസിനസുകാരനായ യുവാവ് മാതൃകയായി. വിളക്കുടി പഞ്ചായത്ത് 12–-ാം വാർഡിലെ മരങ്ങാട് അങ്കണവാടിക്കായാണ് ഇളമ്പൽ മീന്തലോട് തേക്കുംകാട്ടിൽ വീട്ടിൽ ഷിബിൽ സോമൻ അഞ്ചുസെന്റ് സ്ഥലം സൗജന്യമായി നൽകിയത്. ഭൂമിയുടെ രേഖകൾ പഞ്ചായത്ത് സെക്രട്ടറി അൻഹ സാഹിബ്ജാന് കൈമാറി. 21 കുട്ടികളാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ പഠിക്കുന്നത്. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം കുട്ടികളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടിലാണ്‌. അങ്കണവാടിയുടെ ശോചനീയാവസ്ഥ സിപിഐ എം ഏരിയ കമ്മിറ്റിഅംഗം സി വിജയനും പഞ്ചായത്ത്‌ അംഗം ബി വിഷ്ണുവും പ്രവാസിയായ ഷിബിൽ സോമന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അവധിക്ക് നാട്ടിലെത്തിയ ഷിബിൽ സോമൻ അങ്കണവാടിയുടെ സ്ഥിതി നേരിട്ടുകണ്ട്‌ മനസ്സിലാക്കിയാണ്‌ നാടിന്റെ നന്മക്കായി സ്ഥലം വിട്ടു നൽകിയത്‌. പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി എം മഞ്ജു, വൈസ് പ്രസിഡന്റ് ജെ സജീവൻ, ബി വിഷ്ണു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home