ad
Deshabhimani

ഇഎസ്എ കരട്‌ വിജ്ഞാപനം

ജ്വലിച്ചു, മലയോരത്തിന്റെ പ്രതിഷേധം

A

ഇഎസ്എ കരട് വിജ്ഞാപനത്തിൽനിന്ന്‌ ജനവാസമേഖലയെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ചന്തക്കുന്നിൽ നടത്തിയ പ്രതിഷേധ സംഗമം 
ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 12:44 AM | 1 min read

നിലമ്പൂർ/ എടക്കര/ വണ്ടൂർ

കേന്ദ്ര സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനത്തിനെതിരെ മലയോരത്ത് പ്രതിഷേധം ശക്തമാകുന്നു. കരട് വിജ്ഞാപനത്തിൽനിന്ന്‌ ജനവാസമേഖലയെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മൂന്നിടത്ത്‌ സിപിഐ എം പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. സിപിഐ എം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തക്കുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ കാളികാവ് മുതൽ ചാലിയാർവരെയുള്ള പ്രദേശങ്ങളിൽനിന്നുള്ള കർഷകരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്തു. കെ റഹീം അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ പത്മാക്ഷൻ, ഏരിയാ സെക്രട്ടറി കെ മോഹനൻ, പി ശിവാത്മജൻ, വി കെ അനന്തകൃഷ്ണൻ, എം വിശ്വനാഥൻ, എൻ എം ഷെഫീഖ്, കെ ടി മുജീബ്, പി ബാലകൃഷ്ണൻ, ടി ഹരിദാസൻ, ഇ അരുൺദാസ് എന്നിവർ സംസാരിച്ചു.

സിപിഐ എം എടക്കര ഏരിയാ കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി മുഹമ്മദ് റസാഖ് ഉദ്ഘാടനംചെയ്തു. എം സുകുമാരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, പി സെഹീർ, എ ടി റെജി, യു ഗിരീഷ് കുമാർ, സനൽ പാർളി എന്നിവർ സംസാരിച്ചു.

സിപിഐ എം വണ്ടൂർ ഏരിയാ കമ്മിറ്റി കരുവാരക്കുണ്ട് കിഴക്കേത്തലയിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. എ കെ സജാദ് ഹുസൈൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം ടി അഹമ്മദ്, എൻ കണ്ണൻ, വി അർജുനൻ, ജെ ക്ലീറ്റസ് എന്നിവർ സംസാരിച്ചു. കെ കെ ജയിംസ് സ്വാഗതവും ഇ ലിനീഷ് നന്ദിയും പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home