ad
Deshabhimani

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് തുടക്കം

ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ചാമ്പ്യൻഷിപ് കുന്നംകുളം നഗരസഭ 
വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ചാമ്പ്യൻഷിപ് കുന്നംകുളം നഗരസഭ 
വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 12:50 AM | 1 min read

കുന്നംകുളം

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. രണ്ടുദിവസങ്ങളിലായി നടക്കുന്ന മേള കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ വി രാജൻ അധ്യക്ഷനായി. ചൊവ്വ രാവിലെ എട്ടിന്‌ നടന്ന 5000 മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. മിനി (അണ്ടർ 10, 12), ജൂനിയർ (അണ്ടർ 14, 16, 18, 20), സീനിയർ (20 വയസ്സിന് മുകളിൽ) എന്നീ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഷോട്ട് പുട്ട്, ട്രിപ്പിൾ ജന്പ്‌, ജാവലിൻ ത്രോ, ഹൈ ജന്പ്‌, റിലേ തുടങ്ങിയ വിവിധ ട്രാക്ക്, ത്രോ, ജന്പ്‌ ഇനങ്ങളിലും മത്സരം ഉണ്ടാകും. സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്റ്റാലിൻ റാഫേൽ, ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ. കെ എസ് ഹരിദയാൽ, വൈസ് പ്രസിഡന്റ് വി ടി പ്രസാദ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ ആർ സുരേഷ് വിജയികൾക്ക്‌ സമ്മാനം നൽകും. ആദ്യദിനം 96 പോയിന്റുമായി വിമല കോളേജ്‌ മുന്നിട്ടുനിൽക്കുന്നു. 85 പോയിന്റുകളോടെ പൊങ്ങാനംകാട് സെന്റ് എലിസബത്ത് സ്കൂൾ രണ്ടാംസ്ഥാനത്തും 71 പോയിന്റുകളോടെ പാറമേക്കാവ് വിദ്യാമന്ദിർ കായിക ക്ലബ് മൂന്നാംസ്ഥാനത്തുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home