print edition അനധികൃത തടങ്കൽ; യുപി സർക്കാരിന് വീണ്ടും പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ബംഗ്ലാദേശിയെന്ന് ആരോപിച്ച് കമലേഷ് കുമാർ എന്നയാളെ അഞ്ചുദിവസം അനധികൃത തടവിൽ പാർപ്പിച്ചതിന് യുപി സർക്കാരിന് പിഴയിട്ട് അലഹബാദ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരൻ.
ഇയാളെ ഉടൻ വിട്ടയക്കാനും അരലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനുമാണ് ഉത്തരവ്. സ്വത്തുതർക്കത്തിന്റെ പേരിൽ സ്‌ത്രീ ഉയർത്തിയ ആരേപണത്തിൽ കസ്‌റ്റഡിയിൽ എടുത്ത് അഞ്ചാം ദിവസമാണ് കമലേഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഇതിൽ തെറ്റുപറ്റിയെന്ന് പ്രയാഗ് രാജ് എസിപി സത്യവാങ്‌മൂലം നൽകി. എസ്‌എച്ച്‌ഒയേയും അന്വേഷണ ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്‌തെന്നും എസിപി വിവേക് ചന്ദ്ര അറിയിച്ചു. മുട്ടുന്യായം പറയാതെ തെറ്റുപറ്റിയത് സമ്മതിച്ച എസിപിയെ അഭിനന്ദിച്ച കോടതി, ഇത് എസിപിയുടെ സർവീസ് ബുക്കിൽ രേഖപ്പെടുത്താനും ഉത്തരവിട്ടു.
കഴിഞ്ഞദിവസം വിദ്യാർഥിനിയെ ദേശീയ സുരക്ഷാനിയമം ചുമത്തി ജയിലിലിട്ടതിന് ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധനഗർ ജില്ലാ മജിസ്‌ട്രേറ്റ് മേധാരൂപത്തിന് ഇതേകോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ മകളാണ് മേധാരൂപം.










0 comments