മോദി– വിഡി– ഇഡി കൂട്ടുകെട്ടിൽ കേസ്
പിണറായിക്കെതിരെയുള്ള നീക്കത്തിൽ പ്രതിഷേധമിരമ്പി

കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ കോട്ടയത്ത് സിപിഐ എം നടത്തിയ പ്രതിഷേധം
കോട്ടയം കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ വന്പിച്ച പ്രതിഷേധം. മോദി സർക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഇഡിയുടെ കള്ളക്കഥകൾ കേട്ട് പ്രതിപക്ഷ നേതാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ രോഷമാണ് ഉയർന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. യുഡിഎഫ്, ബിജെപി ഡീലിന്റെ ഭാഗമായുള്ള വി ഡി സതീശൻ സർക്കാരിന്റെ തീരുമാനം. കോട്ടയം മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്ന് തിരുനക്കര ഗാന്ധി സ്‌ക്വയറിലേക്കായിരുന്നു പ്രകടനം. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ ഉദ്‌ഘാടനം ചെയ്‌തു. പി എം രാജു, സുനിൽ തോമസ്, കെ പി രാജു, സി ടി രാജേഷ്, പി ഐ ബോസ് എന്നിവർ സംസാരിച്ചു.









0 comments