ad
Deshabhimani

മോട്ടോർ ക്യാബ് ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

മോട്ടോർ മേഖലയെ തകർക്കുന്ന സർക്കാർ നയം തിരുത്തണം

CITU

ജില്ലാ മോട്ടോർ ക്യാബ് ഡ്രൈവേഴ്സ് യൂണിയൻ ജില്ലാസമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 12:56 AM | 1 min read

കൊച്ചി

മോട്ടോർ മേഖലയെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നയം തിരുത്തണമെന്നും പെട്രോൾ ഡീസൽ വില വർധന പിൻവലിക്കണമെന്നും ജില്ലാ മോട്ടോർ ക്യാബ് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി പി കമലാസൻ നഗറിൽ (സി അച്യുതമേനോൻ ഹാൾ) ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ എ എ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. സെക്രട്ടറി വിനോദ് മാത്യു റിപ്പോർട്ടും സി ആർ ജേക്കബ് കണക്കും അവതരിപ്പിച്ചു.


സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്ബർ, മോട്ടോർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം പി ഉദയൻ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ കെ കലേശൻ, ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ പി എം ഹാരിസ്, ടി എം ഷേക്ക്പരീത് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: വിനോദ് മാത്യു (പ്രസിഡന്റ്‌), ഫിറോസ് മുഹമ്മദ്, പി വി ഷാജി, സി ആർ ജേക്കബ് (വൈസ് പ്രസിഡന്റുമാർ), എ എ അബ്ദുൽ ലത്തീഫ് (സെക്രട്ടറി), എം ജി മജു, പി ഡി നസീർ, ഫിറോസ് സലാം (ജോയിന്റ്‌ സെക്രട്ടറിമാർ), ടി എം ഷേക്ക്പരീത് (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home