ad
Deshabhimani

ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം

പണം തട്ടിയ ദമ്പതികൾക്കെതിരെ 
കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2026, 01:05 AM | 1 min read

പറവൂർ

ബിസിനസിൽ പങ്കാളിയാക്കാമെന്ന്‌ പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഭർത്താവിനും ഭാര്യയ്ക്കുമെതിരെ പറവൂർ പൊലീസ് കേസെടുത്തു.


കെഎംകെ കവലയുടെ സമീപം പ്രവർത്തിക്കുന്ന ബാലക് ട്രേഡേഴ്‌സ് എന്ന സ്‌ഥാപനത്തിന്റെ ഉടമകളായ പുത്തൻവേലിക്കര മാളവന ഫെറി റോഡ് പടിപുരയ്ക്കൽ കുറ്റിക്കാട്ട് മഠം വീട്ടിൽ വിവേക് മേനോൻ, ഭാര്യ പറവൂർ പെരുവാരം മഹാദേവനഗർ കൃഷ്ണാഞ്ജലിയിൽ കീർത്തി എന്നിവർക്കെതിരെ ചെറായി കണിയാരിക്കൽ ജഗദീഷ്‌കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.

ബാലക് ട്രേഡേഴ്‌സ് എന്ന സ്‌ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജഗദീഷ്‌കുമാറിന്റെയും സുഹൃത്തുക്കളുടെയും കയ്യിൽ നിന്ന് പണം തട്ടിയെടുത്തെന്നാണു പരാതി.


പണം നിക്ഷേപിച്ചാൽ ബിസിനസിൽ പാർട്നറാക്കാം എന്ന് വിശ്വസിപ്പിച്ച് ജഗദീഷ്‌കുമാറിൽ നിന്ന്‌ 30 ലക്ഷം രൂപയും ഇദ്ദേഹത്തിന്റെ സുഹൃത്തായ രാധാകൃഷ്ണനിൽ നിന്ന് 23 ലക്ഷവും ബാലക് ട്രേഡേഴ്സ്‌സിൽ ജോലി ചെയ്തിരുന്ന ബൈജുവിന്റെ കയ്യിൽ നിന്ന്‌ മൂന്ന് ലക്ഷവും പണമായി ഇവർ വാങ്ങി. ഇതിനുശേഷം വിവേകും ഭാര്യയും താമസിച്ചിരുന്ന നഗരത്തിലെ വീടും ബാലക് ട്രേഡേഴ്‌സ് എന്ന സ്‌ഥാപനവും ഗോഡൗണും ഇവർ വിൽക്കുകയും അതുവഴി ലഭിച്ച പണവുമായി വിവേക് വിദേശത്തേക്ക് കടക്കുകയും ചെയ്തെന്ന പരാതിയിലാണു കേസ് രജിസ്‌റ്റർ ചെയ്‌തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home