ad
Deshabhimani

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി; ഭർത്താവ് കസ്റ്റഡിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2026, 01:02 AM | 1 min read

കാക്കനാട്

കുടുംബവഴക്കിനിടെ യുവാവ്‌ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. സംഭവത്തിൽ ഭർത്താവ് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ കാക്കനാട് പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) കാക്കനാട്‌ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.


ചൊവ്വ രാത്രി 8.45-ഓടെ കാക്കനാട് അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാക്കനാട് സൺറൈസ് ആശുപത്രിയിലെ ജീവനക്കാരാണ് ഇരുവരും. ഹോസ്റ്റലിൽ താമസിച്ചിരുന്ന ജയശ്രീയെ കാത്തുനിന്ന അനിൽകുമാർ, ഇവർ മുന്നിലെത്തിയപ്പോൾ മുഖത്തേക്ക് പെപ്പർസ്പ്രേ അടിക്കുകയായിരുന്നു. തുടർന്ന് കാനിൽ കൊണ്ടുവന്ന പെട്രോൾ ജയശ്രീയുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ആക്രമണത്തിൽ ജയശ്രീയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.


നിലവിൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തീകൊളുത്തുന്നതിനിടയിൽ അനിൽകുമാറിന്റെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ കാക്കനാട് പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home