print edition വന്ദേമാതരം ആലാപനം: വിമർശകർ നക്‌സലൈറ്റെന്ന് കേന്ദ്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വന്ദേമതാരം നിർബന്ധമാക്കിയ നിയമഭേദഗതിക്കെതിരെ കർണാടിക് സംഗീതജ്ഞൻ ടി എം കൃഷ്‌ണ സമർപ്പിച്ച ഹർജി പരിഗണിക്കവെ, കോടതി മുറിയിലും കേന്ദ്രത്തിന്റെ നക്‌സലൈറ്റ് പ്രയോഗം. ആദ്യം പാർലമെന്റിൽ എതിർത്തവർ ഇപ്പോൾ കോടതിയിൽ എത്തിയെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, നക്-സലുകൾ തീരുമാനിക്കും വിധമല്ല നിയമനിർമാണമെന്നും പറഞ്ഞു.
പരാമർശം പിൻവലിക്കണമെന്ന് കൃഷ്‌ണയുടെ അഭിഭാഷകനായ എസ് മുരളീധർ ആവശ്യപ്പെട്ടു. പിൻവലിക്കില്ലെന്നായിരുന്നു മേത്തയുടെ ധിക്കാരപാരമായ നിലപാട്. ഇതോടെ രേഖകളിൽനിന്ന് കോടതി ഇത് ഒഴിവാക്കി.
"ബിജോ ഇമ്മാനുവൽ" കേസിൽ അംഗീകരിക്കപ്പെട്ടതുപോലെ മതപരമായോ മറ്റ് വിശ്വാസങ്ങളാലോ ദേശീയഗീതം പാടാതിരിക്കാനുള്ള അവകാശമുണ്ടോ പരിശോധിക്കുമെന്ന് ഹർജി പരിഗണിക്കവെ ബെഞ്ച് അറിയിച്ചു. ബിജോ ഇമ്മാനുവൽ" കേസിലെ വിധി പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ ഗീതം പാടാത്തതിന് ഒരാളെയും ശിക്ഷാനടപടിക്ക് വിധേയരാക്കാൻ പാടില്ലെന്നും ജസ്‌റ്റിസ് ബാഗ്‌ചി നിർദേശിച്ചു.










0 comments