ad
Deshabhimani

വാഹനങ്ങൾക്ക് ഭീഷണിയായി അപകടവളവ്‌

 Dangerous curve poses a threat to vehicles

ദേശീയപാതയിൽ മാമം ജങ്ഷന് സമീപത്തെ അപകടവളവ്

avatar
സ്വന്തം ലേഖകൻ

Published on Sep 23, 2026, 12:49 AM | 1 min read

ചിറയിൻകീഴ്

ദേശീയപാതയിൽ മാമം ജങ്ഷനുസമീപത്തെ വളവ് അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ വിമാനത്താവളത്തിലേക്ക്‌ പോയ വാഹനം വഴിയരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറി തെരുവുവിളക്കുകൾ തകർത്തു. ഇവിടെത്തന്നെ വൈകിട്ട് സൂപ്പർ ഫാസ്റ്റ് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു. വലിയകുന്ന് താലൂക്ക് ആശുപത്രി, ചിറ്റാറ്റിൻകര- ഇട‌യ്ക്കോട് ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും ഇവിടെനിന്നാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ വഴിമാറുന്നത്. പാതയോരത്തെ മൺതിട്ടയും കാടുമൂടിയ വള്ളിപ്പടർപ്പുകളും ഡ്രൈവർമാരുടെ കാഴച മറയ്ക്കുന്നു. ജങ്ഷൻമുതൽ പാലംവരെയുള്ള റോഡിന്റെ വശങ്ങളിലെ ഉയരക്കുറവും ഭീഷണിയാണ്. പലയിടത്തും വശങ്ങളിൽനിന്ന് കോൺക്രീറ്റ് ഇളകിമാറി വൻ കുഴികളും രൂപപ്പെട്ടു. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടങ്ങളിൽപ്പെടുന്നത്. നാട്ടുകാരുടെ പരാതിയിൽ ദേശീയപാത അധികൃതരെത്തി പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഭരണാനുമതി വൈകുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home