ad
Deshabhimani

മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും കാലം തിരിച്ചെത്തി: എം സ്വരാജ്‌

M. Swaraj

ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ തെരഞ്ഞെടുപ്പ് പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 23, 2026, 12:42 AM | 1 min read

കല്ലറ

കേരളത്തിൽ മണ്ണെണ്ണ വിളക്കും മെഴുകുതിരിയും കത്തിച്ച് കറന്റ് കാത്തിരുന്ന യുഡിഎഫ്‌ കാലം തിരിച്ചുവന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌. പിടിപ്പുകെട്ടവർ അധികാരത്തിൽവന്നാൽ നാട്ടിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് മലയാളികൾ നാലു മാസംകൊണ്ട് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ കല്ലറ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ്‌ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷംകൊണ്ട്‌ ‘എന്താണ് പവർകട്ട്‌’ എന്നുപോലും ജനം മറന്നിരുന്നു. ചുരുങ്ങിയകാലത്തിനിടയിൽ ജനങ്ങളെ ഇത്രമാത്രം ദ്രോഹിച്ച സർക്കാർ ഇന്ത്യയിൽ മറ്റൊരിടത്തുമുണ്ടാകില്ല. നാലുമാസത്തിനുള്ളിൽ പവർകട്ട് തിരിച്ചുകൊണ്ടുവരികയും ജനകീയ ഹോട്ടലുകൾ പൂട്ടിക്കുകയും ചെയ്‌തവരാണ്‌ കേരളം ഭരിക്കുന്നത്‌. കോടീശ്വരൻമാർ വിലയ്‌ക്കെടുത്ത സർക്കാരാണ്‌ ഇപ്പോഴത്തേത്‌. അവർക്കുവേണ്ടിയാണ്‌ ഭരണം. തുടക്കത്തിലേ പാളംതെറ്റിയ സർക്കാരിന്‌ ഷോക്‌ട്രീറ്റ്‌മെന്റ്‌ നൽകാനുള്ള അവസരമാണ്‌ കല്ലറ ഡിവിഷനിലുൾപ്പെടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. പുലിപ്പാറ സന്തോഷ് അധ്യക്ഷനായി. സ്ഥാനാർഥി മാലിക് മാങ്കോട്, നേതാക്കളായ മുല്ലക്കര രത്നാകരൻ, ജി ആർ അനിൽ എംഎൽഎ, വി പ്രിയദർശിനി, വി പി ഉണ്ണിക്കൃഷ്ണൻ, ഇ എ സലീം, എ എം റൈസ്, പി എസ് ഷൗക്കത്ത്, ആർ എസ് ജയൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home