ad
Deshabhimani

ജില്ലാ അത്‌ലറ്റിക്‌സ്‌ ചാന്പ്യൻഷിപ്

എസ്എച്ച്ഒഎച്ച്എസും
 എംഎ കോളേജും മുന്നില്‍

District Athletics Championship

മുഹമ്മദ് അലി ജൗഹർ (100 മീ അണ്ടർ 20, മാർ ബേസിൽ സ്പോർട്സ് അക്കാദമി

വെബ് ഡെസ്ക്

Published on Sep 23, 2026, 12:47 AM | 1 min read

കൊച്ചി

മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച ജില്ലാ അത്‌ലറ്റിക്‌സ്‌ ചാന്പ്യൻഷിപ് ആദ്യദിനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ 115 പോയിന്റോടെ മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി മുന്നില്‍. ജൂനിയര്‍ വിഭാഗത്തില്‍ 182 പോയിന്റോടെ കോതമംഗംലം എംഎ കോളേജാണ് ഒന്നാമത്. സീനിയര്‍ വിഭാഗത്തില്‍ 87 പോയിന്റോടെ കോതമംഗലം എംഎ കോളേജ് രണ്ടാമതും 36 പോയിന്റോടെ മഹാരാജാസ് കോളേജ് മൂന്നാംസ്ഥാനത്തുമുണ്ട്. ജൂനിയര്‍ വിഭാഗത്തില്‍ 175 പോയിന്റുമായി മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി രണ്ടാംസ്ഥാനത്തും 124.5 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്. ട്രാക്കിലും ഫീൽഡിലുമായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ അഞ്ച് പുതിയ റെക്കോഡുകളും പിറന്നു.


ജൂനിയര്‍ വിഭാഗം ഡിസ്കസ് ത്രോയില്‍ കീരംപാറ സെന്റ് സ്റ്റീഫന്‍സ് ജിഎച്ച്എസിലെ പി ആദ്യ ജ്യോതീശ്വര്‍ റെക്കോഡിട്ടു. 3000 മീറ്റര്‍ നടത്തത്തില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിന്റെ അല്‍ഫോണ്‍സ ജയ്‌മോനും 400 മീറ്ററില്‍ വടുതല ചിന്മയ വിദ്യാലയത്തിലെ പി ഡി ശ്രീഹരിലാലും ലോങ്ജമ്പില്‍ കോതമംഗലം എംഎ കോളേജിന്റെ കെ ജി അലനും റെക്കോഡ് സ്വന്തമാക്കി. സീനിയര്‍ വിഭാഗം ലോങ്ജമ്പില്‍ കോതമംഗംലം എംഎ കോളേജിന്റെ ആദിത്യ പ്രഭാകരനും പുതിയ റെക്കോഡിട്ടു.


ഇവര്‍ വേഗക്കാര്‍

സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോതമംഗംലം എംഎ കോളേജിന്റെ കെ എസ് ഷെഹല ഷാനും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ് ഹല്‍വിയും ഒന്നാമതെത്തി. പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ എവ റോസ് ദേവസി, അണ്ടര്‍ 16 വിഭാഗത്തില്‍ നിയ വിനോദ്, അണ്ടർ 18 വിഭാഗത്തില്‍ ആരുഷി ജിജിഷ് എന്നിവരാണ് ഒന്നാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ യഥാക്രമം ക്രിസ് ജോമി ജോസഫ്, ജെറിന്‍ മാത്യു അനില്‍, എച്ച് സുജിത് എന്നിവരും ഒന്നാംസ്ഥാനം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ അണ്ടർ 20 വിഭാഗം 100 മീറ്ററില്‍ മുഹമ്മദ് അലി ജൗഹർ ഒന്നാമതെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home