എൻ എസ് മാണി പാപ്പനെ അനുസ്‌മരിച്ചു

എൻ എസ് മാണി പാപ്പൻ അനുസ്മരണം സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു
കൊടകര
സിപിഐ എം മുൻ കൊടകര സൗത്ത് ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന എൻ എസ് മാണി പാപ്പനെ അനുസ്‌മരിച്ചു. അനുസ്മരണ സമ്മേളനം ആനത്തടത്ത് സിപിഐ എം ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി എം ബബീഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി ആർ പ്രസാദൻ, ലോക്കൽ സെക്രട്ടറി കെ ഡി അപ്പച്ചൻ, ബാബു ആനത്തടം, മാണി പാപ്പന്റെ മകൾ അജിത കുമാർ എന്നിവർ സംസാരിച്ചു.









0 comments