തെരുവുനായ പ്രശ്നത്തില്‍ മേയർ മൗനം വെടിയണം: എല്‍ഡിഎഫ്

തിരുവനന്തപുരം
ദിവസേന തെരുവുനായ്ക്കളുടെ കടിയേൽക്കാൻ വിധിക്കപ്പെട്ടവരായി നഗരവാസികൾ മാറിയെന്നും മേയർ മൗനം വെടിയണമെന്നും എല്‍ഡിഎഫ്. കാട്ടായിക്കോണത്ത് പത്തുപേരെയാണ് ആക്രമിച്ചത്. കോവളം, തിരുവല്ലം തുടങ്ങി നഗരത്തിന്റെ എല്ലാ ഭാഗത്തും തെരുവുനായ വിളയാട്ടമാണ്. നിരവധിപേർക്ക് കടിയേറ്റു. ഇതിലിടപെടാതെ മൃഗശാല മാറ്റാനും മേയർ കെയർ പിരിവ് നടത്താനുമാണ് ഭരണസമിതിയാകെ ഓടി നടക്കുന്നത്. തെരുവുനായകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ സിന്ധു ശശി മേയർക്കും ആരോഗ്യസമിതി ചെയർമാനും രേഖാമൂലം കത്ത് നൽകിയിരുന്നു. നായപ്രശ്നം പരിഹരിക്കുമെന്നത് പുതിയ ഭരണസമിതി അധികാരമേറ്റപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. ഇപ്പോൾ മിണ്ടുന്നില്ല. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ നഗരത്തിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി കോർപറേഷൻ ഓഫീസില്‍ എത്തിക്കുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവ് എസ് പി ദീപക് പറഞ്ഞു.









0 comments